Pathanamthitta local

മാലിന്യനിര്‍മാര്‍ജനം പാളി; മല്ലപ്പള്ളിയില്‍ വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിക്കും

മല്ലപ്പള്ളി: ടൗണിലെ മാലിന്യ നിര്‍മാര്‍ജനം പാളിയതില്‍ പ്രതിഷേധിച്ച് 27 ന് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും. 35 ലക്ഷത്തില്‍പ്പരം രൂപ മുടക്കിയാണ് മാര്‍ക്കറ്റില്‍ പഞ്ചായത്ത് ബയോഗ്യാസ് പ്ലാന്റ് മാലിന്യ സംസ്‌കരണത്തിനായി സ്ഥാപിച്ചത്. ഇത് ഉദ്ഘാടനം ചെയ്‌തെങ്കിലും ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം കൊണ്ട് വൈദ്യുതി ഉല്‍പാദിപ്പിച്ച് അത് ഉപയോഗിച്ച് മാര്‍ക്കറ്റ് മുതല്‍ ടൗണ്‍ വരെ വഴി വിളക്ക് സ്ഥാപിക്കുമെന്ന് അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പറഞ്ഞതല്ലാതെ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ചെറുവിരല്‍ പോലും പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ശ്രമിക്കുന്നില്ല.
പഞ്ചായത്ത് വാഹനത്തില്‍ വന്ന് മാലിന്യം ശേഖരിച്ചു കൊള്ളാമെന്ന് വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് 27 ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ കടകമ്പോളങ്ങള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. പഞ്ചായത്ത് ഓഫീസ് പിക്കറ്റിങ്ങും സംഘടിപ്പിച്ചിട്ടുണ്ടെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റി പ്രസിഡന്റ് എസ്. മനോജ്, ജനറല്‍ സെക്രട്ടറി റിനോ തോമസ് എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it