Most commented

മാലിന്യം ഭക്ഷിച്ച സംഭവം: ഹോസ്റ്റലിലാക്കിയ കുട്ടികള്‍ നാട്ടിലെത്തി

മാനന്തവാടി: പട്ടിണിയെ തുടര്‍ന്ന് മാലിന്യം ഭക്ഷിച്ചുവെന്ന് ആക്ഷേപമുയര്‍ന്ന കണ്ണൂര്‍ പേരാവൂരിലെ മൂന്ന് ആദിവാസിക്കുട്ടികളെ പേരിയയിലെ ഹോസ്റ്റലില്‍ നിന്നു കാണാതായി. പിന്നീട് തലപ്പുഴ പോലിസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ പേരാവൂരിലെ വീട്ടിലുണ്ടെന്നു കണ്ടെത്തി. കുട്ടികളുടെ ദയനീയ അവസ്ഥയറിഞ്ഞ് പേരിയയിലെ സ്വകാര്യവ്യക്തി തന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുവന്നിരുന്നു. ഹോസ്റ്റലില്‍ താമസിച്ച് പേരിയയിലെ സ്‌കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ കുട്ടികള്‍ സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തലപ്പുഴ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. വയനാട്ടിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണ് നാട്ടിലേക്ക് തിരികെ പോന്നതെന്ന് കുട്ടികള്‍ പറഞ്ഞതായി പോലിസ് പറയുന്നു.
Next Story

RELATED STORIES

Share it