wayanad local

മാലിന്യം നീക്കാന്‍ ചെയര്‍മാനും നാട്ടുകാരും ഒന്നായി; മാനന്തവാടി നഗരത്തിന് പുതിയ മുഖം

മാനന്തവാടി: മാനന്തവാടി ടൗണിനെ മാലിന്യ മുക്തമാക്കാന്‍ നഗരസഭാ ചെയര്‍മാനും നഗരവാസികളും ഒന്നിച്ചിറങ്ങിയപ്പോള്‍ ടൗണിന് പുതിയ മുഖം. കഴിഞ്ഞ കുറേക്കാലമായി മാനന്തവാടി പട്ടണത്തില്‍ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം പരത്തുന്ന അവസ്ഥയായിരുന്നു.
കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വലിച്ചെറിയുന്ന മാലിന്യം റോഡരുകില്‍ തള്ളുന്ന അവസ്ഥകൂടിയായതോടെയാണ് നഗരം മാലിന്യ കൂമ്പാരങ്ങള്‍ നിറഞ്ഞതായി മാറിയത്. പട്ടണത്തിലേക്ക് വരുന്നവര്‍ക്ക് സൗകര്യമൊരുക്കേണ്ടത് നഗരസഭയുടെ കടമയാണ്. ഈ കടമ നിര്‍വഹിക്കാന്‍ വ്യാപാരികളും തൊഴിലാളികളും സഹകരിച്ചതോടെയാണ് പരിപാടി വിജയം കണ്ടത്.
ഇന്നലെ രാവിലെ എട്ടരയോടെ നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് മുണ്ട് മാടിക്കുത്തി കൈക്കോട്ട് എടുത്ത് റോഡരികിലെ കാടുകള്‍ കിളച്ചുമാറ്റാന്‍ തുടങ്ങിയതോടെ നാട്ടുകാരാകെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പ്രതിഭ ശശി, മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഎം മാനന്തവാടി ഏരിയാ സെക്രട്ടറിയുമായ കെ എം വര്‍ക്കി, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ ഉസ്മാന്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി വി കെ തുളസിദാസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കടവത്ത് മുഹമദ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ടി ബിജു, പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ലില്ലി കുര്യന്‍, ഡിസിസി ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ പി വി ജോര്‍ജ്ജ്, കൗണ്‍സിലര്‍മാര്‍, നഗരസഭയിലെ ജീവനക്കാര്‍, നഗരത്തിലെ ചുമട്ടു തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍, സൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകള്‍— ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മാനന്തവാടി പട്ടണത്തെ സൗന്ദര്യ വല്‍ക്കരിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് ഈ പ്രവര്‍ത്തനം സംഘടിപ്പിച്ചതെന്ന് ചെയര്‍മാന്‍ വി ആര്‍ പ്രവീജ് പറഞ്ഞു. തുടര്‍ പ്രവര്‍ത്തനം എന്ന നിലക്ക് മാലിന്യം— റോഡരുകില്‍ നിക്ഷേപിക്കുന്നത് കര്‍ശനമായി തടയും.
മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം അവരുടെ ഉത്തവാദിത്തത്തില്‍— നീക്കം ചെയ്യേണ്ടതാണ്.— ഇതുസംബന്ധിച്ച് അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it