thrissur local

മാലിന്യം നിക്ഷേപിക്കാനെത്തിയ നഗരസഭയുടെ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

ചാലക്കുടി: മാലിന്യങ്ങള്‍ നിക്ഷേപിക്കാനെത്തിയ നഗരസഭയുടെ രണ്ടു വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. മാര്‍ക്കറ്റില്‍ നിന്നുമുള്ള ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ കോസ്‌മോസ് ക്ലബ്ബിന് സമീപം നിക്ഷേപിക്കാനെത്തിയ വാഹനങ്ങളാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞത്.
ഒരു വാഹനത്തില്‍ നിന്നും പുറത്തേക്കിട്ട മാലിന്യങ്ങള്‍ നാട്ടുകാര്‍ തിരിച്ച് വണ്ടിയിലേക്കിട്ടു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ അധികൃതരെത്തി വാഹനങ്ങള്‍ തിരിച്ച് വിട്ടു. പോട്ട മാലിന്യ സംസ്‌ക്കരണ പ്ലാന്റിലേക്ക് കൊണ്ടുപോകാതെയാണ് മാലിന്യങ്ങള്‍ വഴിയോരത്ത് നിക്ഷേപിക്കാന്‍ ശ്രമം നടന്നത്.
രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലിന്യ നിക്ഷേപത്തില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ഒപ്പ് ശേഖരണം നടത്തി അധികൃതര്‍ക്ക് പരാതി നല്കിയിരുന്നു. തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന മാലിന്യ നിക്ഷേപം കുറച്ച് നാളുകള്‍ക്ക് മുമ്പ് വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
മാലിന്യങ്ങള്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it