മാലിദ്വീപിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

മാലി: രാജ്യത്തെ അടിയന്തരാവാസ്ഥ അവസാനിപ്പിക്കുന്നതായി മാലദ്വീപ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് അബ്ദുല്ല യമീനെതിരേ വധശ്രമം നടന്നുവെന്നാരോപിച്ചു കഴിഞ്ഞയാഴ്ചയാണ് 30 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഭരണകൂടം അറിയിച്ചത്.
രാജ്യത്തെ പ്രധാന പ്രതിപക്ഷമായ മാലദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) സര്‍ക്കാരിനെതിരേ റാലി നടത്താനിരിക്കെയായിരുന്നു സര്‍ക്കാര്‍ നടപടി. പ്രധാന പ്രതിപക്ഷകക്ഷിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) നേതാവ് മുഹമ്മദ് നഷീദിനെ തടവിലാക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ദ്വീപ് രാഷ്ട്രത്തെ അടിയന്തരാവസ്ഥയിലേക്കു നയിച്ചത്. നഷീദിനെ തടവിലാക്കിയ നടപടിക്കെതിരേ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സപ്തംബറില്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ സഞ്ചരിച്ചിരുന്ന ബോട്ടിന് നേരെ ആക്രമണം നടന്നിരുന്നു. ഇതില്‍ നിന്നു തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്.
ബോട്ടിലുണ്ടായ സ്‌ഫോടനത്തില്‍ പ്രസിഡന്റിന്റെ ഭാര്യക്കും മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. വൈസ് പ്രസിഡന്റ് അഹ്മദ് അദീബ് ആണ് ആക്രമണത്തിനുപിന്നിലെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it