മാലദ്വീപ് പ്രസിഡന്റിനെതിരേ വധശ്രമം;  വൈസ് പ്രസിഡന്റ് അറസ്റ്റില്‍

മാലി: മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല അമീനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വൈസ് പ്രസിഡന്റ് അഹ്മദ് അദീബ് അറസ്റ്റില്‍. ആഭ്യന്തരമന്ത്രി ഉമര്‍ നസീര്‍ ട്വിറ്ററിലൂടെയാണ് അറസ്റ്റ് വാര്‍ത്ത പുറത്തുവിട്ടത്. വിദേശ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയെത്തിയ അഹ്മദ് അദീബ്, വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. വൈസ് പ്രസിഡന്റിനെ ദ്വീപിലെ ജയിലിലേക്കു മാറ്റിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു.
സപ്തംബര്‍ 28ന് സൗദി സന്ദര്‍ശനത്തിനുശേഷം വിമാനത്താവളത്തില്‍നിന്നു വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ മടങ്ങും വഴിയാണ് അബ്ദുല്ല അമീനെ വധിക്കാന്‍ ശ്രമം നടന്നത്. പ്രസിഡന്റ് സഞ്ചരിച്ച ബോട്ട് ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു. ശക്തിയേറിയ സ്‌ഫോടനത്തില്‍നിന്നു പ്രസിഡന്റ് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഭാര്യക്കും സഹായിക്കും അംഗരക്ഷകനും പരിക്കേറ്റു.
33 വയസ്സുകാരനായ അഹ്മദ് അദീബിനെ മൂന്നുമാസം മുമ്പാണ് അബ്ദുല്ല അമീന്‍ വൈസ് പ്രസിഡന്റായി നിയോഗിച്ചത്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് മുഹമ്മദ് ജമീലിനെ ഇംപീച്ച് ചെയ്തശേഷമായിരുന്നു അദീബിന് സ്ഥാനം നല്‍കിയത്. 10 ദിവസം മുമ്പ് പ്രതിരോധമന്ത്രി മൂസ അലി ജലീലിനെ സ്‌ഫോടനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. ബോട്ടില്‍ പ്രവേശനാനുമതി ഉണ്ടായിരുന്ന രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും അദീബിന്റെ സുരക്ഷാവിഭാഗത്തിലെ മുന്‍ അംഗം, സൈന്യത്തിന്റെ ബോംബ് സ്‌ക്വാഡിലെ അംഗം എന്നിവരടക്കം മറ്റു മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. അഹ്മദ് അദീബിന്റെ അറസ്റ്റ് ആക്രമണത്തിനു വഴിയൊരുക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ മാലിയില്‍ സുരക്ഷാസന്നാഹം വര്‍ധിപ്പിച്ചു. ശനിയാഴ്ച രാവിലെയോടെ പോലിസുകാരെയും സൈനികരെയും നിറച്ച ലോറികള്‍ മിക്ക തെരുവുകളിലും കണ്ടതായി മാലദ്വീപ് ദിനപത്രമായ ഹവീരു അറിയിച്ചു.
അദീബിന്റെ അറസ്റ്റ് നിരവധി പേരെ അദ്ഭുതപ്പെടുത്തിയെന്ന് മാലദ്വീപിലെ ഒരു സ്വതന്ത്ര വെബ്‌സൈറ്റ് അറിയിച്ചു. സ്‌ഫോടനം നടന്ന ഉടനെ അദീബിനു സംഭവത്തില്‍ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.
രാജ്യത്തിന്റെ ഭരണഘടന പ്രകാരം പ്രസിഡന്റ് മരിച്ചാല്‍ പിന്‍ഗാമി വൈസ് പ്രസിഡന്റാണ്. എന്നാല്‍, സ്‌ഫോടനത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അദീബിന്റെ നിലപാട്.

Next Story

RELATED STORIES

Share it