Flash News

മാറാട് ജനകീയ സമരസമിതി 10ന്ഉപവാസം നടത്തും

മാറാട് ജനകീയ സമരസമിതി 10ന്ഉപവാസം നടത്തും
X
marad-riots

[related]

കോഴിക്കോട്: മാറാട് പ്രദേശത്തെ ജനങ്ങളെ ഒരുമയോടെ ജീവിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 10ന് കിഡ്‌സണ്‍ കോര്‍ണറില്‍ ഉപവാസ സമരം സംഘടിപ്പിക്കുമെന്നു ജനകീയ സമരസമിതി ഭാരവാഹികള്‍. മാറാട് കേസില്‍ ജാമ്യം ലഭിച്ചവരുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവനുവദിക്കാന്‍ കോടതി തയ്യാറാണ്. എന്നാല്‍ ജാമ്യം ലഭിച്ചവരെ പ്രദേശത്തേക്ക് കടത്തരുതെന്ന സര്‍ക്കാര്‍ നിലപാട് മൂലം വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ കോടതി തയ്യാറാവുന്നില്ല.   ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി രണ്ടാം മാറാട് കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ഇത് തെളിയിക്കുന്ന വസ്തുതകളൊന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ല. മാത്രമല്ല, പ്രദേശത്തുണ്ടായിരുന്ന പോലിസ് എയ്ഡ് പോസ്റ്റുകള്‍ മാറ്റിയിട്ടുമുണ്ട്.  മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇതിനെതിരേ ശക്തമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ്  ഉപവാസം. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സജീര്‍ മാത്തോട്ടം (ജന. കണ്‍വീനര്‍), അംഗങ്ങളായ എ ഹനീഫ, പി ടി അഷ്‌കര്‍, എം ഷര്‍ഷാദ്, കെ റുഖിയ പങ്കെടുത്തു.
Next Story

RELATED STORIES

Share it