മാറാട് കേസ്: റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്
BY Sumeera SMR16 Feb 2016 7:58 PM GMT
Sumeera SMR16 Feb 2016 7:58 PM GMT
കൊച്ചി: രണ്ടാം മാറാട് കേസിലെ പ്രതികള്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. മാറാട് പോലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ഇളവുചെയ്യണമെന്നാവശ്യപ്പെട്ട് 21 പ്രതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്. പ്രതികളില്‍ ചിലര്‍ കോഴിക്കോട് ജില്ലയിലെ താമസക്കാരല്ലെന്നും വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം ആവശ്യമുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫലി കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചത്. ഹരജി മാര്‍ച്ച് ഒന്നിന് വീണ്ടും പരിഗണിക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT