Flash News

മാറാട് ഇരകളുടെ ഉപവാസം പ്രതിഷേധ കൂട്ടായ്മയായി

മാറാട് ഇരകളുടെ ഉപവാസം പ്രതിഷേധ കൂട്ടായ്മയായി
X
marad_upavasam_

കോഴിക്കോട്: മാറാട് കേസിലെ പ്രതികളുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിക്കുന്നതിനെതിരേ കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധം ഇരമ്പി. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മാറാട് ജനകീയ സമരസമിതി മാനാഞ്ചിറയില്‍ നടത്തിയ ഏകദിന ഉപവാസം സര്‍ക്കാറിന്റെ ഇരട്ട നീതിക്കെതിരേയുള്ള പ്രതിഷേധ കൂട്ടായ്മയായി.
ഭരണകൂടത്തിന്റെ ഹിന്ദുത്വ താല്‍പര്യമാണ് മാറാട് പ്രതികളുടെ ഭരണഘടനാ അവകാശങ്ങളെ നിഷേധിക്കുന്ന സമീപനത്തിനു കാരണമെന്ന് ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയ രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ലഭിച്ച ജാമ്യം വളഞ്ഞ മാര്‍ഗത്തിലൂടെ നിഷേധിക്കാനാണ് കോടതിയിലെ നിലപാടിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

marad_sdpi
ഉപവാസ സമരം നടത്തുന്ന മാറാട് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ സമരപന്തലിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ പത്തിന് ആരംഭിച്ച ഉപവാസ സമരം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. നീണ്ടകാലം ജയില്‍ ശിക്ഷ അനുഭവിച്ച്, നിയമപരമായി ജാമ്യം നേടിയവരെ ജയില്‍ മോചിതരാക്കുന്നതിനു പകരം അവരുടെ അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് മുസ്തഫ കൊമ്മേരി പറഞ്ഞു.

marad_populae_front_
മാറാട് ജനകീയ സമരസമിതി ചെയര്‍മാന്‍ മുഹമ്മദ് മാറാട് അധ്യക്ഷനായിരുന്നു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി ഷബീര്‍, എംഇഎസ് ജില്ലാസെക്രട്ടറി അബ്ദുല്‍ ലത്തീഫ്, പോപുലര്‍ ഫ്രണ്ട് ജില്ലാസെക്രട്ടറി കെ കെ കബീര്‍, എസ്‌കെഎസ്എസ്എഫ് ഭാരവാഹികളായ ഹകീം ദാരിമി, ലുക്മാനുല്‍ ഹകീം, വുമണ്‍സ് ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ലസിത ടീച്ചര്‍, സൈനുല്‍ ആബിദ്, നജീബ് അത്തോളി, സമരസമിതി വൈസ് ചെയര്‍മാന്‍ ഷാനവാസ് മാത്തോട്ടം സംസാരിച്ചു.
സമരപന്തലിലേക്ക് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it