Flash News

മാര്‍ച്ച് എട്ടിന് പാര്‍ലമെന്റില്‍ സംസാരിക്കുക വനിതാ അംഗങ്ങള്‍ മാത്രം

മാര്‍ച്ച് എട്ടിന് പാര്‍ലമെന്റില്‍ സംസാരിക്കുക വനിതാ അംഗങ്ങള്‍ മാത്രം
X
indian-parliment
 
ന്യൂഡല്‍ഹി: അന്താരാഷ്്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പാര്‍ലമെന്റില്‍ വനിതാഅംഗങ്ങള്‍ക്ക് മാത്രം സംസാരിക്കാന്‍ അനുമതി നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുമുഖങ്ങളായ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും സഭാനടപടികള്‍ സുഖമമായി നടത്താന്‍ പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തണമെന്നും ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ മോഡി പറഞ്ഞു.
ചരക്കുസേവന നികുതി ബില്ല് കോണ്‍ഗ്രസ്സ് കൊണ്ടുവന്നതാണെന്നും എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുന്നതെന്നും മോഡി ചോദിച്ചു. പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടാല്‍ അതിന്റെ നഷ്ടം എല്ലാവര്‍ക്കുമാണ്.
Next Story

RELATED STORIES

Share it