Flash News

മാര്‍ക്‌സിസം ചത്ത കുതിരയെന്ന് ത്രിപുര ഗവര്‍ണ്ണര്‍

മാര്‍ക്‌സിസം ചത്ത കുതിരയെന്ന് ത്രിപുര ഗവര്‍ണ്ണര്‍
X
Tathagata Roy

അഗര്‍ത്തല: മാര്‍ക്‌സിസം ചത്ത കുതിരയാണെന്ന് ത്രിപുര ഗവര്‍ണ്ണറും മുന്‍ ബിജെപി പശ്ചിമ ബംഗാള്‍ പ്രസിഡന്റുമായ തത്താഗാത്താ റോയ്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച മാര്‍ക്‌സിസത്തിന്റെ നിഷ്ഫലതയുടെ സാക്ഷ്യമാണ്. ചൈന പിന്‍തുടരുന്ന സ്വതന്ത്ര പിപണി സമ്പദ് വ്യവസ്ഥയും ഇതിന് തെളിവാണെന്നും റോയ് ട്വിറ്ററില്‍ കുറിച്ചു. ഒരു ചത്തകുതിരക്ക് ജീവിതത്തിലേക്ക് തിരിച്ച് വരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മാര്‍ക്‌സിസ്റ്റുകള്‍ക്ക് തത്താഗാത്താ റോയിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും റോയ് ഗവര്‍ണ്ണര്‍ പദവി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

നേരത്തെ, പത്താന്‍കോട്ടില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അക്രമികള്‍ക്കെതിരേ ഗവര്‍ണ്ണര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. കൊല്ലപ്പെട്ട അക്രമികളുടെ മൃതദേഹം പന്നി തൊലിയില്‍ ചുറ്റി പന്നിയുടെ മലമൂത്രത്തില്‍ അടക്കം ചെയ്യണമെന്നായിരുന്നു തത്താഗാത്താ റോയ് പറഞ്ഞിരുന്നത്.
Next Story

RELATED STORIES

Share it