മാര്‍ക്ക് തട്ടിപ്പ്: മുന്‍ ബിഎസ്ഇബി ചെയര്‍മാനെതിരേ അറസ്റ്റ് വാറന്റ്

പട്‌ന: ബിഹാറിലെ പ്ലസ്ടു മാര്‍ക്ക് തട്ടിപ്പ് കേസില്‍ മുന്‍ ബിഹാര്‍ സ്‌കൂള്‍ പരീക്ഷാബോര്‍ഡ് (ബിഎസ്ഇബി) ചെയര്‍മാന്‍ ലാല്‍കശ്വര്‍ പ്രസാദ് സിങിനും അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ ജെഡിയു എംഎല്‍എയുമായ ഉഷാ സിന്‍ഹയ്ക്കുമെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഗംഗാ ദേവി കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഉഷാ സിന്‍ഹയെ കഴിഞ്ഞദിവസം മാറ്റിയിരുന്നു. കാഞ്ചന്‍ ഛഖെയാര്‍ക്കാണു പുതിയ ചുമതല. പ്രസാദിനും ഉഷാ സിന്‍ഹയ്ക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. മാര്‍ക്ക് തട്ടിപ്പ് പുറത്തായതോടെ ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്.
Next Story

RELATED STORIES

Share it