Idukki local

മാര്‍ക്കറ്റില്‍ തൊഴിലാളിയെ മര്‍ദ്ദിച്ചു; അഞ്ചുപേര്‍ക്കെതിരേ കേസ്

തൊടുപുഴ: മല്‍സ്യ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയെ വ്യാപാരിയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി കേസ്. കോലാനി ചേരിയില്‍ താമസിക്കുന്ന എം സി ജയേഷിനാ(35)ണ് ഇന്നലെ രാവിലെ മര്‍ദനമേറ്റത്. ജയേഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. മാര്‍ക്കറ്റിലെ കച്ചവടക്കാരായ സലി,അനുജന്‍ ഷാജി,ജനീദ്,അനീഷ്,അസി എന്നിവര്‍ക്കെതിരെയാണ് കേസ്.സംഭവത്തില്‍ പ്രതിഷേധിച്ച് മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്കി പ്രകടനം നടത്തി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മത്സ്യമാര്‍ക്കറ്റ് റോഡിലുള്ള സുല്‍ത്താന്‍ ഫിഷറീസ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് പ്രതികളെ അറസ്റ്റ്‌ചെയ്യാമെന്നു പോലിസ് ഉറപ്പു നല്‍കി.തുടര്‍ന്നു ഉപരോധം പിന്‍വലിച്ചു.കഴിഞ്ഞ ദിവസം രാത്രിയില്‍ ലോഡുമായി ഒരു വാഹനം വന്നപ്പോള്‍ മറ്റൊരു ലോഡ് ഇറക്കുകയാിരുന്നു തൊഴിലാളികള്‍.അതിനാല്‍ കുറച്ചുവൈകിയ.ാണ് പുതിയ ലോഡിറക്കിയത്.ഇതേച്ചൊല്ലി തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ച ഉണ്ടായത്. കട ഉപരോധ സമരത്തിന് ടി ആര്‍ സോമന്‍,കെ സലിംകുമാര്‍, പി പി ജോയ്, വി ആര്‍ പ്രമോദ്,മുഹമ്മദ് അഫ്‌സല്‍,എം എം റഷീദ്, കെ കെ ഷിംനാസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it