Kerala

മാമുക്കോയയെ 'കൊന്നവര്‍ക്കെതിരെ' രോഷാകുലനായി മോഹന്‍ലാല്‍

മാമുക്കോയയെ കൊന്നവര്‍ക്കെതിരെ രോഷാകുലനായി മോഹന്‍ലാല്‍
X
തിരുവനന്തപുരം: നടന്‍ മാമുക്കോയ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയകളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ മോഹന്‍ലാല്‍ ബ്ലോഗിലൂടെ രംഗത്തുവന്നു.പ്രമുഖര്‍ മരിച്ചതായി വ്യാജ പോസ്റ്റിട്ട് ഷെയറും ലൈക്കും നേടുന്നവര്‍ക്കെതിരെ തന്റെ പുതിയ ബ്‌ളോഗിലാണ് മോഹന്‍ലാല്‍ ശക്തമായി പ്രതികരിച്ചിട്ടുള്ളത്.മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോ വൈകൃതം എന്ന തലക്കെട്ടോടെയാണ് ബ്‌ളോഗ് തുടങ്ങിയിട്ടുള്ളത്.mohanlal blogവ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ ക്രിമിനലുകളായി കണ്ട് പിടികൂടണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

''കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നവ മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രചരിച്ചു. നടന്‍ മാമുക്കോയ മരിച്ചു. വൃക്കരോഗമായിരുന്നു മരണ കാരണം എന്നുമുണ്ട്.  മിനുട്ടുകള്‍ക്കകം വാര്‍ത്ത് കാട്ടുതീയേക്കാള്‍ വേഗത്തില്‍ പടര്‍ന്നു.മാമുക്കോയയെ നേരിട്ടറിയുന്നവര്‍ നേരിട്ട് വിളിച്ചു. അദ്ദേഹത്തെ നേരിട്ടറിയാത്തവരും പരസ്പരം ഫോണ്‍ വിളി തുടങ്ങി. മാമുക്കോയ അപ്പോള്‍ വയനാട്ടില്‍ ആയിരുന്നു. സസുഖം ആരെയൊക്കെയോ ചിരിപ്പിച്ചും സ്വയം ചിരിച്ചും ഇരിക്കുന്നു. വിളിച്ച എല്ലാവരോടും അദ്ദേഹം ' ഞാന്‍ മരിച്ചു' എന്ന് കോഴിക്കോടന്‍ സ്‌റ്റൈലില്‍ പറഞ്ഞു. അതുകേട്ട് വിളിച്ചവര്‍ ചിരിച്ചു. ഫോണ്‍ വിളികള്‍ കൂടിയപ്പോള്‍ ഒടുവില്‍ മാമുക്കോയ ഫോണ്‍ ഓഫ് ചെയ്തു. ഈ ബഹളം അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി തുടര്‍ന്നു. അവസാനം ഒരു വെറും തമാശയില്‍ അത് അവസാനിച്ചു.

ഞാനും ഈ തമാശകള്‍ കേട്ടു.എനിക്ക് ഈ കാര്യം വെറും തമാശയായി കണക്കാക്കാന്‍ സാധിച്ചില്ല. കാരണം ഞാന്‍ ഇതുപോലെ ഒരുപാട് തവണ മരിച്ചയാളാണ്. ഒരിക്കല്‍ ഞാന്‍ ഊട്ടിയില്‍ ഷൂട്ടിങ്ങിലായിരുന്നു. ആരോ എന്റെ വീട്ടില്‍ വിളിച്ചു പറഞ്ഞു, ഞാന്‍ ഒരു കാറപകടത്തില്‍ പെട്ട് മരിച്ചു എന്ന്. അന്ന് ഇന്നത്തെ പോലെ ഫോണ്‍ വ്യാപകമല്ല. എന്റെ അമ്മയും അച്ഛനും തിന്ന തീക്ക് ഒരു കണക്കുമില്ല.  ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ട് വ്യക്തികളേയും സമൂഹത്തേയും വഴിതെറ്റിക്കുന്നവരെ ക്രിമിനലുകളായി കണക്കാക്കണം. അവരെ പിടികൂടണം'' എന്നാണ് മോഹന്‍ലാല്‍ ബ്ലോഗിലൂടെ ശക്തമായി പ്രതികരിച്ചത്.
Next Story

RELATED STORIES

Share it