മാന്‍ബുക്കര്‍ പുരസ്‌കാരം ഹാന്‍ കാങിന്റെ ദി വെജിറ്റേറിയന്

ലണ്ടന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്റെ ദി വെജിറ്റേറിയന്‍ എന്ന നോവലിന് 2016ലെ മാന്‍ബുക്കര്‍ പുരസ്‌കാരം. 50,000 പൗണ്ടാണ് പുരസ്‌കാരം. ഒര്‍ഹാന്‍ പാമുക്, റോബര്‍ട്ട് സീതാലിര്‍, എലീന ഫിറാന്‌ഡെ തുടങ്ങി 155 പേരെ പിന്‍തള്ളിയാണ് ഹാന്‍ കാങ് മാന്‍ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. കൊറിയയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രിട്ടിഷുകാരിയായ ഡെബോറ സ്മിത്ത് ആണ് നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത ഹാങ് കാങിന്റ ആദ്യപുസ്തകം കൂടിയാണ് ദി വെജിറ്റേറിയന്‍. വിവര്‍ത്തകയുമായി കാങ് പുരസ്‌കാരം പങ്കിടും. മാന്‍ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ കൊറിയക്കാരി കൂടിയാണ് ഹാന്‍ കാങ്. മാംസാഹാരിയായ പരമ്പരാഗത ശീലങ്ങളില്‍ കഴിയുന്ന കൊറിയന്‍ വീട്ടമ്മയുടെ സസ്യഭുക്കാവാനുള്ള തീരുമാനത്തെ തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ ഉള്ളടക്കം.
ഇത് അവരുടെ ജീവിതത്തെയും കുടുംബത്തെയും സംസ്‌കാരത്തെയും ബാധിക്കുന്നു.' ഈ കഥാതന്തുവില്‍ നിന്നാണ് ദി വെജിറ്റേറിയന്‍ എന്ന നോവല്‍ പുരോഗമിക്കുന്നത്. നോവല്‍ ശക്തവും മൗലികവുമായ കൃതിയാണെന്നും അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ബോയ്ഡ് ടോംകിന്‍ പറഞ്ഞു. ഹാങിന്‍ സോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയായ ഹാന്‍ സംഗീതജ്ഞ കൂടിയാണ്.
Next Story

RELATED STORIES

Share it