Flash News

മാനേജറെ കൊലപ്പെടുത്തിയ കേസില്‍ ഷാര്‍ജയില്‍ മലയാളിക്ക് വധശിക്ഷ

മാനേജറെ കൊലപ്പെടുത്തിയ കേസില്‍ ഷാര്‍ജയില്‍ മലയാളിക്ക് വധശിക്ഷ
X
BASITH-NEWഷാര്‍ജ:  സ്വന്തം സ്ഥാപനത്തിലെ മാനേജറെ കൊലപ്പെടുത്തിയ കേസില്‍ മലയാളിക്ക് വധശിക്ഷ. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിയും അല്‍ മദീന ഗ്രൂപ്പ് മാനേജറുമായ അടിയോടത്ത് അബൂബക്കറെ (50) കൊലപ്പെടുത്തിയ കേസില്‍  ഇതേ സ്ഥാപനത്തിലെ സെയില്‍സ് വിഭാഗം ജീവനക്കാരനും തളിപ്പറമ്പ് നാറാത്ത് സ്വദേശിയുമായ അബ്ദുല്‍ ബാസിതിനാണ് (29) വധശിക്ഷ നല്‍കാന്‍ ഷാര്‍ജ കോടതി വിധിച്ചത്.

ഷാര്‍ജ വ്യവസായ മേഖല 10 ല്‍ പ്രവര്‍ത്തിക്കുന്ന അസ്ഹര്‍ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റിന്റെ മാനേജറായ അബൂബക്കറെ ഇതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന അബ്ദുല്‍ ബാസിത് ഒരു ലക്ഷത്തോളം ദിര്‍ഹം കവര്‍ച്ച ചെയ്യാന്‍ കൊലചെയ്തു എന്നാണ് കേസ്. സൂപ്പര്‍ മാര്‍ക്കറ്റിന് പിറകില്‍ അബുബക്കര്‍ താമസിക്കുന്ന മുറിയില്‍ ഒളിച്ചിരുന്ന് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. അബൂബക്കറിന്റെ സുഹൃത്തായിരുന്ന ബാസിതിന്റെ പിതാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഷാര്‍ജയില്‍ ബാസിതിനെ ജോലിക്കായി കൊണ്ട് വരുന്നത്. 2013 സപ്തമ്പറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
Next Story

RELATED STORIES

Share it