മാനസികാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന ഇസ്രായേലികളുടെ എണ്ണത്തില്‍ വര്‍ധന

തെല്‍അവീവ്: അധിനിവിഷ്ട പ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ ഫലസ്തീന്‍ യുവാക്കളുടെ ചെറുത്തുനില്‍പ്പ് ശക്തമായ സാഹചര്യത്തില്‍ ഇസ്രായേലിലെ മാനസികാരോഗ്യ ക്ലിനിക്കുകളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനയുണ്ടായതായി മആരീവ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.
ഭയവും ഉല്‍ക്കണ്ഠയും കാരണമാണ് അധികമാളുകളും ക്ലിനിക്കുകളില്‍ എത്തുന്നത്. ഇസ്രായേലികള്‍ കടുത്ത മാനസിക പ്രയാസമാണ് അനുഭവിക്കുന്നതെന്നും തങ്ങളുടെ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഒരു ക്ലിനിക്കിന്റെ ചുമതല വഹിക്കുന്ന ഗീല സൈലാഅ് വ്യക്തമാക്കി. ഒരു യുദ്ധം നടക്കുമ്പോള്‍ എങ്ങനെയാണോ അതുപോലെയാണ് തങ്ങളിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മാനസിക സംഘര്‍ഷം നേരിടുന്ന സൈനികരും സൈനികരുടെ ബന്ധുക്കളും യുവാക്കളും പ്രായമായവരും തങ്ങളെ സമീപിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1987ലും 2000ലും നടന്ന രണ്ടു ഫലസ്തീന്‍ ഇന്‍തിഫാദയ്ക്ക് സാക്ഷ്യംവഹിച്ചവരും ക്ലിനിക്കുകളില്‍ എത്തുന്നുണ്ട്.
Next Story

RELATED STORIES

Share it