മാനഭംഗക്കേസ്: എഎപി എംഎല്‍എ മൊഹാനിയക്ക് ജാമ്യം

ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ അറസ്റ്റിലായ ആംആദ്മി പാര്‍ട്ടി(എഎപി)എംഎല്‍എ ദിനേശ് മൊഹാനിയക്ക് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം മിക്കവാറും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്‌ക്കേണ്ടതില്ലെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി നീലം സിങ് വ്യക്തമാക്കി.
വ്യക്തിഗത ജാമ്യത്തിലാണ് മൊഹാനിയയെ വിട്ടയച്ചത്. അരലക്ഷം രൂപ കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ താനടക്കമുള്ള സ്ത്രീകള്‍ എംഎല്‍എയുടെ ഓഫിസിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാരോപിച്ച് സ്ത്രീ നല്‍കിയ പരാതിയിലാണ് മൊഹാനിയയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it