മാനഭംഗക്കേസ്: ആര്‍ജെഡി എംഎല്‍എക്ക് സസ്‌പെന്‍ഷന്‍

പട്‌ന: മാനഭംഗക്കേസില്‍ പ്രതിയായ ആര്‍ജെഡി എംഎല്‍എ രാജ് ബല്ലഭ് യാദവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിഷയം ഗൗരവത്തിലെടുത്തെന്നും യാദവിനു കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും പാര്‍ട്ടിയുടെ ബിഹാര്‍ പ്രസിഡന്റ് രാംചന്ദ്ര പുര്‍ബെ പറഞ്ഞു. എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഡിഐജി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണു പാര്‍ട്ടി നടപടി. നവാഡയിലെ യാദവിന്റെ വീട്ടില്‍വച്ച് ഇക്കഴിഞ്ഞ ആറിനു തന്നെ പീഡിപ്പിച്ചെന്നാണു 15കാരിയുടെ പരാതി.
Next Story

RELATED STORIES

Share it