wayanad local

മാനന്തവാടി റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫിസ് അടച്ചുപൂട്ടി

മാനന്തവാടി: റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാനന്തവാടിയില്‍ പ്രവര്‍ത്തിച്ചുവന്ന റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫിസ് അടച്ചുപൂട്ടി.
പത്ത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഓഫിസാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്. റബര്‍ബോര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ നല്‍കി വന്നിരുന്ന ധനസഹായം വന്‍തോതില്‍ വെട്ടി ക്കുറച്ചതാണ് ബോര്‍ഡിനു കീഴിലുള്ള ഫീല്‍ഡ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള കാരണം.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഫീല്‍ഡ് ഓഫിസ് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് മാനന്തവാടിയിലെ ഒാഫിസ് നിര്‍ത്താലാക്കിയത്.
മാനന്തവാടി ഓഫിസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 ഉല്‍പാദക സംഘങ്ങളിലായി 1,000ത്തിലധികം കര്‍ഷകര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ യഥാസമയം ഫീല്‍ഡ് ഓഫിസുകള്‍ വഴിയാണ് ലഭിച്ചിരുന്നത്.
റബര്‍കൃഷി സബ്‌സിഡിയുള്‍പ്പെടെയുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നതും തുടര്‍ നടപടികള്‍ എടുത്തിരുന്നതും ഫീല്‍ഡ് ഓഫിസുകള്‍ മുഖേനയാണ്.
ജില്ലയിലെ ഏക ഓഫിസ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വി വി ജോണ്‍ ധനകാര്യ മന്ത്രിക്കും റബര്‍ബോര്‍ഡിനും നിവേദനം അയച്ചു.
Next Story

RELATED STORIES

Share it