wayanad local

മാനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റ് സംഘര്‍ഷം; പരിക്കേറ്റ സമരക്കാരെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

മാനന്തവാടി: ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സമരക്കാരെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, വൈസ് പ്രസിഡന്റ് ടി നാസര്‍, മാനന്തവാടി മുനിസിപ്പല്‍ സെക്രട്ടറി ഫൈസല്‍, നൗഫല്‍, ഫസലുറഹ്മാന്‍, മണ്ഡലം ഖജാഞ്ചി എ കെ അബ്ദുല്ല എന്നിവരാണ് പരിക്കേറ്റവരെ കാണാനെത്തിയത്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചു. പോലിസ് നോക്കിനില്‍ക്കെ ആദിവാസി സത്രീകളെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണം.
ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കല്ലോടി നാലുസെന്റ് കോളനിയിലെ മാക്കമ്മ (70), വെള്ളമുണ്ട മേച്ചേരി കോളനിയിലെ മുണ്ടത്തി (65) എന്നിവരാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ആദിവാസി ഫോറം പ്രവര്‍ത്തകരായ പത്തോളം പേര്‍ നടത്തിയ ഔട്ട്‌ലെറ്റ് ഉപരോധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ പോലിസ് ആദിവാസിവിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it