wayanad local

മാനന്തവാടിയുടെ കാരുണ്യം ഇനി എല്ലാവരിലേക്കും

മാനന്തവാടി: ഇനി മുതല്‍ മാനന്തവാടി നഗരത്തില്‍ ഉച്ചഭക്ഷണത്തിന് വകയില്ലാതെ പട്ടിണി കിടക്കേണ്ട അവസ്ഥ ആര്‍ക്കുമുണ്ടാവില്ല. കഴിഞ്ഞ 15 വര്‍ഷമായി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം നല്‍കിവരുന്ന കൂട്ടായ്മയായ കാരുണ്യപൂര്‍വം പുതിയ പദ്ധതിയിലൂടെയാണ് ഉച്ചഭക്ഷണം തേടിയെത്തുന്ന മുഴുവനാളുക ള്‍ക്കും ഉച്ചഭക്ഷണം നല്‍കാന്‍ തുടക്കമിട്ടിരിക്കുന്നത്.
ഉച്ചയ്ക്ക് 12.15 മുതല്‍ 1.30 വരെ ജില്ലാ ആശുപത്രിയോട് ചേ ര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭക്ഷണപുരയില്‍ വച്ചാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുക. ഡിവൈന്‍ ഗുഡ്‌നെസ്സ്, ജീവ ജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ സംയുക്തമായാണ് 2002 ഫെബ്രുവരി 25 മുതല്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കായി ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്.
തുടക്കത്തില്‍ 10 കിലോ അരി മാത്രമായിരുന്നു ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. പിന്നീട് രോഗികളുടെയും ബന്ധുക്കളുടെയും എണ്ണം വര്‍ധിക്കുകയും ഇപ്പോള്‍ ഒരു ക്വിന്റല്‍വരെ അരിയാണ് നിത്യേന പാകം ചെയ്യുന്നത്. 400ഓളം ആളുകളാണ് ഭക്ഷണത്തിനായെത്തുന്നത്. വിഷു, ക്രിസ്മസ്സ്, ഓണം, പെരുന്നാള്‍ തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ സദ്യയും, മറ്റുദിവസങ്ങളില്‍ ചോറും കറിയുമാണ് നല്‍കുന്നത്. നൂറോളം വോളന്റിയര്‍മാരാണ് ഭക്ഷണമുണ്ടാക്കാനും വിതരണം ചെയ്യാനും ഇവിടെ യാതൊരു പ്രതിഫലവും കൂടാതെ സേവനമനുഷ്ഠിക്കുന്നത്.
വ്യക്തികളും സംഘടനകളും പണമായും, പലചരക്കായും നല്‍കുന്ന സാധനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇതിനുപുറമെ വിവാഹ വാ ര്‍ഷികം, മറ്റ് ആഘോഷങ്ങള്‍ എന്നീ ദിവസങ്ങളിലും ഇവിടെ ഭക്ഷണം നല്‍കുന്നവരും നിരവധിയാണ്. വര്‍ഷങ്ങളായി ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് പുതിയ പദ്ധതി തുടങ്ങാന്‍ സംഘാടകര്‍ക്ക് പ്രചോദനമായത്.
മാനന്തവാടിയിലെത്തുന്ന നിര്‍ധനരും, നിരാലംബരുമായ എല്ലാവര്‍ക്കും ഉച്ചഭക്ഷണം ന ല്‍കുകയെന്നതാണ് കാരുണ്യപൂര്‍വം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സബ്ബ് കലക്ടര്‍ ശ്രീറാം സാംബശിവറാവു പദ്ധതി ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ സെലിന്‍, കുര്യന്‍, ജോണ്‍സണ്‍, വര്‍ക്കി, ബേബി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Next Story

RELATED STORIES

Share it