മാനനഷ്ടം: വിഎസിനെതിരായ പരാതി തള്ളിയെന്ന വാര്‍ത്ത തെറ്റെന്ന് അഭിഭാഷകന്‍

തിരുവനന്തപുരം: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് തിരുവനന്തപുരം അഡീഷനല്‍ ജില്ലാ കോടതി തള്ളി എന്ന രീതിയില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ. എ സന്തോഷ്‌കുമാര്‍. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മെയ് 16ന് മുമ്പ് കേസ് തീര്‍ക്കണമെന്ന് അഡ്വ. എ സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതിഭാഗം അഭിഭാഷകന്‍, വിഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും കേസ് പഠിക്കാനും മറുപടി നല്‍കാനും സാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കോടതി കേസ് മാറ്റിവച്ചത്.
ലോകായുക്തയില്‍ 12 കേസുകള്‍ മുഖ്യമന്ത്രിക്കെതിരേ ഉണ്ടെന്നും വിഎസ് ഈ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷനേതാവിന്റെ അഭിഭാഷകന്‍ അഡ്വ. ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ പറഞ്ഞു.
എന്നാല്‍, ലോകായുക്തയില്‍ ഒരു കേസും നിലവിലില്ലെന്നും രണ്ടാഴ്ച അനുവദിക്കുന്നത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മുഖ്യമന്ത്രിക്ക് ദോഷകരമാവുമെന്നും അഡ്വ. എ സന്തോഷ്‌കുമാര്‍ മറുവാദമുന്നയിച്ചു. ഈ സന്ദര്‍ഭത്തിലാണ്, നിങ്ങളൊക്കെക്കൂടി കോടതിയെ എതിര്‍ പാര്‍ട്ടിക്കാരന് എതിരായുള്ള ആരോപണം ഉന്നയിക്കാനുള്ള വേദിയാക്കുന്നതെന്തിന് എന്ന് കോടതി ചോദിച്ചത്. അല്ലാതെ മുഖ്യമന്ത്രി കൊടുത്ത കേസിനെ ഉദ്ദേശിച്ചായിരുന്നില്ല ഈ പരാമര്‍ശമെന്നും അഡ്വ. എ സന്തോഷ്‌കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it