malappuram local

മാധ്യമ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സംവാദം ശ്രദ്ധേയമായി

ചങ്ങരംകുളം: തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നടത്തുന്ന വികസന പ്രവൃത്തികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ജനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു നടത്തിയ തിരഞ്ഞെടുപ്പ് സംവാദം ശ്രദ്ധേയമായി.
ചങ്ങരംകുളം പ്രസ് റിപോര്‍ട്ടേഴ്‌സും ക്ലബും ചിത്രാവിഷന്‍ ചാനലും സംയുക്തമായി ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാധാരണ ചാനല്‍ ചര്‍ച്ചകളില്‍നിന്നു വ്യത്യസ്തമായി തര്‍ക്കങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഒഴിവാക്കി തീര്‍ത്തും ആരോഗ്യകരമായ ചര്‍ച്ചയായിരുന്നു നടന്നത്. വിവിധ വാര്‍ഡുകളില്‍ മുടങ്ങിക്കിടക്കുന്നതും നാളിതുവരെ നടപ്പിലാക്കാത്തതുമായ വിവിധ പദ്ധതികള്‍ ജയിച്ചുവരുന്ന കക്ഷികള്‍ എങ്ങിനെ നടപ്പിലാക്കുമെന്ന് പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കു രാഷ്ട്രീയ കക്ഷികള്‍ മറുപടി പറഞ്ഞു.
രാവിലെ പത്തിന് നടന്ന ആലങ്കോട് പഞ്ചായത്തിലെ സംവാദത്തില്‍ പി പി യൂസഫലി (മുസ്‌ലിംലീഗ്), സിദ്ധീഖ് പന്താവൂര്‍ (കോണ്‍ഗ്രസ്), പി പി രാജന്‍ (സിപിഎം),കരീം ആലങ്കോട് (എസ്ഡിപിഐ), കൃഷ്ണന്‍ പാവിട്ടപുറം(ബിജെപി), ഷാക്കിര്‍ചങ്ങരംകുളം(വെല്‍ഫയര്‍പാര്‍ട്ടി) എന്നിവരും വൈകീട്ട് മൂന്നിന് നന്നംമുക്ക് പഞ്ചായത്തിലെ സംവാദത്തില്‍ സുനില്‍കുമാര്‍(സിപിഎം), കെ സതീശന്‍(സിപിഐ), ഉമ്മര്‍ (കോണ്‍ഗ്രസ്), ഇ പി ഏനു(മുസ്‌ലിംലീഗ്), സുബൈര്‍ ചങ്ങരംകുളം(എസ്ഡിപിഐ), പ്രസാദ് പടിഞ്ഞാക്കര(ബിജെപി) എന്നിവരും ചര്‍ച്ചയില്‍പങ്കെടുത്തു. ഐ ഫോര്‍ ഇന്ത്യ മീഡിയ കണ്‍സോര്‍ഷ്യം ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ പനമ്പാട് ചര്‍ച്ച നിയന്ത്രിച്ചു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി പി അബ്ദുല്‍ഖാദര്‍, സെക്രട്ടറി സുധീര്‍ പള്ളിക്കര, റസാഖ് അരിക്കാട്, റാഷിദ് നെച്ചിക്കല്‍, റഷീദ് കെ മൊയ്തു സംസാരിച്ചു.
Next Story

RELATED STORIES

Share it