മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച് വിജയകാന്ത്

ചെന്നൈ: ഡിഎംഡികെ സ്ഥാപകനും ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ചലച്ചിത്രതാരം വിജയ്കാന്ത് പത്രപ്രവര്‍ത്തകര്‍ക്കു നേരെ കൈയുയര്‍ത്തി നടത്തിയ അംഗവിക്ഷേപം വിവാദമായി. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച യോഗത്തിനു സേലത്തെത്തിയപ്പോഴാണ് താരം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയുയര്‍ത്തിയത്. നടന്നു പോവുന്ന മറ്റൊരാളെ തള്ളി മാറ്റുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തതോടെയാണു വിവാദമായത്.
ഇദ്ദേഹം നേരത്തെ ഒരു പത്രപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യുകയും മറ്റൊരു പത്രപ്രവര്‍ത്തകനുനേരെ തുപ്പുകയും ചെയ്തിരുന്നു. മുമ്പ് നിയമസഭയിലും വിജയ്കാന്തിന്റെ പെരുമാറ്റം വിവാദമായിരുന്നു.
Next Story

RELATED STORIES

Share it