മാധ്യമസ്വാതന്ത്ര്യം: ഇന്ത്യയുടെ സ്ഥാനം 133

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ലോകത്ത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം സാധ്യമായ രാജ്യങ്ങളില്‍ ഫി ന്‍ലന്റ് ഒന്നാമത്. നെതര്‍ലന്‍ ഡ്‌സ്, നോര്‍വെ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ന്യൂസിലന്റ്, കോസ്‌റ്റോറിക്ക, ജമൈക്ക എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട യൂറോപ്പിതര രാജ്യങ്ങള്‍. ആകെ 180 രാജ്യങ്ങളെ പരിഗണിച്ചതില്‍ ഇന്ത്യ 133ാം സ്ഥാനത്താണ്.
പാരീസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്'എന്ന ആഗോള സര്‍ക്കാരിതര സം ഘടന തയ്യാറാക്കിയ പട്ടികയിലാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ മോശം പ്രകടനം ആവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ 136ാം സ്ഥാനത്തായിരുന്നു.
ഇന്ത്യയില്‍ വിവിധ മതസംഘടനകള്‍ മാധ്യമപ്രവര്‍ത്തകരെയും ബ്ലോഗര്‍മാരെയും ആക്രമിക്കുന്നതും അപലപിക്കുന്നതും സാധാരണമാണെന്ന് പട്ടിക പ്രസിദ്ധീകരിച്ച സംഘടനയുടെ വെബ്‌സൈറ്റ് വിശദീകരിക്കുന്നു.
സര്‍ക്കാര്‍ വൈകാരികമെ ന്നു കരുതുന്ന കശ്മീര്‍ പോലുള്ള സ്ഥലങ്ങളില്‍ മാധ്യമപ്രവര്‍ത്തനം കൂടുതല്‍ ബുദ്ധിമുട്ടാണെന്നു പറയുന്ന റിപോ ര്‍ട്ട്, മാധ്യമപ്രവര്‍ത്തനം നേരിടുന്ന ഈ പ്രശ്‌നങ്ങളോടും ഭീഷണികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിസ്സംഗത പുലര്‍ത്തുകയാണെന്നും മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാ ന്‍ ഒരു സംവിധാനവും നിലവിലില്ലെന്നും കുറ്റപ്പെടുത്തുന്നു. പട്ടികയില്‍ ചൈന 176ാം സ്ഥാനത്തെത്തിയപ്പോള്‍ സൗദി അറേബ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ യഥാക്രമം 15, 169 എന്നീ സ്ഥാനങ്ങളിലാണ്. ബ്രിട്ടണ്‍ (38), യുഎസ്എ(41), കാനഡ (18), ഖത്തര്‍ (117), യുഎഇ (119), റഷ്യ (148), ഇറാഖ് (158), ഈജിപ്ത് (159), സിറിയ (177) എന്നിങ്ങനെയാണ് മറ്റു ചില പ്രധാന രാജ്യങ്ങളുടെ സ്ഥാനം.
Next Story

RELATED STORIES

Share it