മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: വയറുവേദനയ്ക്കു ചികില്‍സയ്‌ക്കെത്തിയ മാധ്യമപ്രവര്‍ത്തക കുഴഞ്ഞുവീണു മരിച്ചു.
ചികില്‍സാ പിഴവാണ് മരണകാരണമെന്ന് ആക്ഷേപം. ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പിന്റെ മലയാളം പോര്‍ട്ടലായ സമയം ഡോട്ട് കോമില്‍ ചീഫ് കോപ്പി എഡിറ്ററായ അനുശ്രീ പിള്ള(29)യാണു മരിച്ചത്. മല്ലപ്പള്ളി ചാലാപ്പള്ളി സ്വദേശിനിയാണ്. വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച്ച രാത്രി ചുങ്കപ്പാറയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികില്‍സ തേടിയ അനുശ്രീ കുത്തിവയ്പ്പിനെത്തുടര്‍ന്ന് അവശയായെന്ന് ബന്ധുക്കള്‍ പറഞ്ഞു. മെച്ചപ്പെട്ട ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആംബുലന്‍സില്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോവുംവഴി കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ചികില്‍സയിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പെരുംപെട്ടി പോലിസില്‍ പരാതി നല്‍കി.അനുശ്രീയെ ചികില്‍സിച്ച ക്ലിനിക്കില്‍ അന്വേഷണം നടത്തിയ പോലിസ് മരുന്നിന്റെ സാംപിള്‍ ശേഖരിച്ചു.
പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അനുശ്രീ കേരളാ വിഷന്‍, ഇന്ത്യാവിഷന്‍, ജയ്ഹിന്ദ് ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടമല കുന്നേല്‍ തടത്തില്‍ പരേതനായ ശ്രീധരന്‍ പിള്ളയുടെയും രത്‌നമ്മയുടെയും മകളാണ്. സഹോദരി അപര്‍ണ.സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍.
Next Story

RELATED STORIES

Share it