Districts

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസ്:പ്രതികളെ വെറുതെവിട്ടു

മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതികളെ വെറുതെവിട്ടു. എസ്ടിയു സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് വല്ലാഞ്ചിറ, പെരുമ്പള്ളി മുനീര്‍, നൊട്ടിത്തൊടി അന്‍വര്‍ സാദത്ത്, പി എം അബ്ദുല്‍റസാഖ്, അഷ്‌റഫ്, താനാരി സുല്‍ഫി, എം പി അബ്ദുല്‍നാസര്‍, അഷ്‌റഫ് എന്ന അപ്പു, വാറങ്ങോട് ഖുത്തുബുദ്ദീന്‍, ഷിഹാബുദ്ദീന്‍, അബ്ദുല്‍ റഷീദ്, ഖാലിദ്, ഫൈസല്‍, ഷംസീര്‍, അയ്യൂബ് തുടങ്ങിയവരെയാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വെറുതെവിട്ടത്. 2004 നവംബര്‍ ഒന്നിനാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം നടന്നത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. യു എ ലത്തീഫ് ഹാജരായി.
Next Story

RELATED STORIES

Share it