മാധ്യമപ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: കോടിയേരി
BY Sumeera SMR10 April 2016 4:15 AM GMT
Sumeera SMR10 April 2016 4:15 AM GMT
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉമ്മന്‍ചാണ്ടി അവര്‍ക്കെതിരേ മാനനഷ്ടക്കേസ് നല്‍കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്ത നല്‍കിയതിന്റെ പേരിലാണ് നാല് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കിയത്. നേരത്തെ തന്നെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെല്ലാം എതിരായി ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലൊന്നും മാനനഷ്ടക്കേസ് കൊടുക്കാന്‍ ആരും തയ്യാറായിട്ടില്ല. ഉന്നയിക്കപ്പെട്ട ആരോപണം വസ്തുതാവിരുദ്ധമാണെന്നു ബോധ്യമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സരിതാ നായര്‍ക്കെതിരേ ക്രിമിനല്‍ക്കുറ്റം ആരോപിച്ച് ഒരു കേസ് ഫയല്‍ ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതെന്നും കോടിയേരി ചോദിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT