Flash News

മാധ്യമപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തി; മേജര്‍ രവിക്കെതിരേ കേസ്സെടുത്തു

മാധ്യമപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തി; മേജര്‍ രവിക്കെതിരേ കേസ്സെടുത്തു
X
major-ravi.

[related]

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ മലയാള സംവിധായകനും നടനുമായ മേജര്‍ രവിക്കെതിരെ പോലിസ് കേസെടുത്തു. ഐ.പി.സി 500, 501, 354 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന രവിയുടെ പരാമര്‍ശമാണ് കേസിനാസ്പദം. ദുര്‍ഗാദേവിയെ അപമാനിച്ച സിന്ധുവിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് മേജര്‍ രവി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍മീഡിയയിലും മറ്റും പ്രതിഷേധം ശക്തമായിരുന്നു.പിന്നീ്ട് സിന്ധു തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിന് പരാതി നല്‍കിയിരുന്നു. ഇത് സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിന് കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണമാണ് കന്‍േറാണ്‍മെന്റ് പോലിസ് കേസെടുത്തത്.

ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജെഎന്‍യു വിഷയത്തില്‍ ദുര്‍ഗ്ഗാദേവിയെ സംബന്ധിക്കുന്ന പരാമര്‍ശം നടത്തിയിരുന്നു. ഇതിനാസ്പദമായ ചാനല്‍ ചര്‍ച്ചയ്ക്കിടെ സിന്ധു ദുര്‍ഗ്ഗയെ മോശമായി പരാമര്‍ശിച്ചുവെന്ന് ആരോപിച്ചാണ് മേജര്‍ രവി സിന്ധുവിനെതിരേ വിവാദ പ്രസ്താവന നടത്തിയത്.
Next Story

RELATED STORIES

Share it