malappuram local

മാതൃശിശു ആശുപത്രി രാഷ്ട്രീയ വിവേചനത്തിന്റെ ഇര

പൊന്നാനി: രാഷ്ട്രിയവിവേചനത്തിന്റെ പേരില്‍ പൊന്നാനിയി ല്‍ പൂര്‍ത്തിയാകാതെ പോകുന്ന വികസനങ്ങളിലൊന്നാണ് മാതൃശിശു ആശുപത്രി. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ആശുപത്രി കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങളായെങ്കിലും തസ്തികകള്‍ അനുവദിക്കാനോ ഉദ്ഘാടനം നടത്താനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി സ്വതന്ത്ര ആശുപത്രിയെന്ന നിലയിലായിരുന്നു തസ്തിക നിര്‍ണയം നടത്തിയത്. പൊന്നാനി താലൂക്ക് ആശുപത്രിയുടെ ഭാഗമാക്കാനാണു തുടക്കത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രായോഗികമല്ലാത്തതിനാല്‍ അത് വേണ്ടെന്ന് വച്ചു.
പുതിയ ആശുപത്രിക്ക് വേണ്ട മുഴുവന്‍ തസ്തികകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംഒ സര്‍ക്കാറിനോട് രണ്ട് വര്‍ഷം മുമ്പേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. മെഡിക്കല്‍ സൂപ്രണ്ട് മുതല്‍ വാച്ച് മാന്‍ വരെയുള്ള 270 ഓളം തസ്തികകള്‍ക്കാണ് അനുമതി തേടിയത്. താല്‍ക്കാലികമായി 50 തസ്തിക നല്‍കാന്‍ പിന്നിട് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കടുത്ത സാമ്പത്തിക ബാധ്യത ചൂണ്ടിക്കാടി ധനവകുപ്പ് മാതൃ ശിശു ആശുപത്രിയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.
ആശുപതിയിലേക്കുള്ള തസ്തികകള്‍ക്കൊപ്പം ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതിയും ലഭിച്ചിട്ടില്ല. പണി പൂര്‍ത്തിയാക്കിയ അശുപത്രി കെട്ടിടം വെറുതെ കിടക്കാന്‍ തുടങ്ങിയതോടെ ഇതിപ്പോള്‍ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. സാങ്കേതിക തടസ്സങ്ങളും സാമ്പത്തിക പ്രതിസന്ധിയും നീങ്ങി ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്ന ഘട്ടത്തില്‍ കെട്ടിടത്തിന് തകര്‍ച്ചയും ചോര്‍ച്ചയും ഉണ്ടാകുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പകുതി പോലും പൂര്‍ത്തിയാകാത്ത ജില്ലയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.
നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയായ ഈ പദ്ധതിയുടെ ഉദ്ഘാടനം നടത്താന്‍ പോലും അധികൃതര്‍ക്കായില്ല. പൊന്നാനിയിലെ വികസനങ്ങള്‍ ഓരോന്നും പൂര്‍ത്തിയാക്കാത്തതോ, കേടുപാടുകള്‍ വന്നത് അറ്റകുറ്റപണി നടക്കാത്തതോ രാഷ്ട്രീയ വിവേചനം കൊണ്ടാണെന്ന് ഇതിനകം ആരോപണം ശക്തമായിട്ടുണ്ട്. മാതൃശിശു ആശുപത്രിയുടെ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചതും നിര്‍മാണങ്ങള്‍ വേഗത്തിലാക്കിയതും സംസ്ഥാന സ ര്‍ക്കാറിന്റെ പ്രത്യേക താല്‍പര്യ ം കൊണ്ടാണെന്നും ഇടത് ആരോപണങ്ങള്‍ തെറ്റിദ്ധാരണാജനകമെന്നും യുഡിഎഫ് നേതൃത്വം വിശദീകരിക്കുന്നു.
ഇരുവിഭാഗവും തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കിയിട്ടുള്ളതിലൊന്ന് ഈ ആശുപത്രി തന്നെ.
Next Story

RELATED STORIES

Share it