kozhikode local

മാതൃഭൂമി ലേഖനം തെറ്റിദ്ധാരണജനകമെന്ന്

കോഴിക്കോട്: മുഹമ്മദ് നബിയെയും മുസ്‌ലിംകളെയും അവഹേളിക്കുന്ന തരത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം തെറ്റിദ്ധാരണാജനകമാണെന് കേരള നദ് വത്തുല്‍ മുജാഹിദീന്‍.
മാതൃഭൂമി പോലുള്ള ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ ഇത്തരം അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ വിഷയം പഠിക്കാനും സൂക്ഷ്മതപാലിക്കാനും തയ്യാറാവാണമെന്നും കെഎന്‍എം ആവശ്യപ്പെട്ടു.
കോഴിക്കോട്: പ്രവാചകരെ അപകീര്‍ത്തിപ്പെടുത്തിയും ഇസ്‌ലാമിക സംസ്‌കാരത്തെ അവഹേളിച്ചും മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ആ പത്രത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന് എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്എന്‍ വി അബ്ദുറസാഖ് സഖാഫി അഭിപ്രായപ്പെട്ടു.
മാതൃഭൂമി കുറച്ചു കാലങ്ങളായി തുടരുന്ന സാമ്രാജ്യത്വ, സയണിസ്റ്റ്, ഫാഷിസ്റ്റ് ദാസ്യത്തിന്റെ തുടര്‍ച്ചയാണീ നടപടിയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും പറഞ്ഞു.
കോഴിക്കോട്: പത്ര ധര്‍മ്മത്തിന്റെ സകല മര്യാദകളും ലംഘിച്ചു കൊണ്ട് പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദ്യമായി അവഹേളിച്ച മാതൃഭൂമി ദിനപത്രത്തിന്റെ നടപടിയില്‍ ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
യോഗത്തില്‍ ഹസൈനാര്‍ മൗലവി കടിയങ്ങാട്, നാസര്‍ മൗലവി, ബഷീര്‍ മൗലവി, ഹാഫിസ് യൂനുസ് മൗലവി കുറ്റിയാടി എന്നിവര്‍ പങ്കെടുത്തു.
ചേളാരി: പ്രവാചകന്‍ മുഹമ്മദ് നബിയേയും പത്‌നിയേയും അനുചരന്മാരേയും അറബികളേയും അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ നിലപാട് അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാരും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാരും പറഞ്ഞു.
Next Story

RELATED STORIES

Share it