Second edit

മാതൃഭാഷയ്ക്കു വേണ്ടി ഒരു ദിവസം

മാര്‍ച്ച് മൂന്ന് മാതൃഭാഷാദിവസമായി കൊണ്ടാടണം എന്നാണ് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം. ആഗോളതലത്തില്‍ മാതൃഭാഷാദിനമായി ആചരിക്കുന്ന ഫെബ്രുവരി 21 ഇക്കൊല്ലം ഞായറാഴ്ച ആയിപ്പോയതുകൊണ്ടാണ് യുജിസി ഈ നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി 21 മാതൃഭാഷാദിനമായി ആചരിക്കുന്നതിനു പിന്നില്‍ ഒരു കഥയുണ്ട്. ബംഗ്ലാദേശാണ് കഥയുടെ പശ്ചാത്തലം. ഉര്‍ദു കിഴക്കും പടിഞ്ഞാറുമായി വേറിട്ടുകിടക്കുന്ന പാകിസ്താന്റെ ഔദ്യോഗിക ഭാഷയാക്കിയതില്‍നിന്നാണ് അതിന്റെ തുടക്കം. ബംഗാളി ഭാഷയുടെ പെരുമയെച്ചൊല്ലി അത്യധികം അഭിമാനിക്കുന്ന വംഗജനതയ്ക്ക് പൊറുപ്പിക്കാവുന്നതിലധികമായിരുന്നു ഇത്. കോളജ് കാംപസുകള്‍ ഭാഷാസമരങ്ങള്‍കൊണ്ട് വെന്തുനീറി. തമദുന്‍ മജ്‌ലിഷ്, രാഷ്ട്രഭാഷാ സംഗ്രാം പരിഷത്ത് തുടങ്ങിയ സംഘടനകള്‍ പ്രക്ഷോഭങ്ങളുമായി രംഗത്തുവന്നു. 1952 ഫെബ്രുവരി 21ന് ധക്ക സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരം വെടിവയ്പില്‍ കലാശിക്കുകയും അഞ്ചു യുവാക്കള്‍ മരിക്കുകയും ചെയ്തു. പിറ്റേദിവസവും സമരം തുടര്‍ന്നു. കൂടുതല്‍ പേര്‍ മരിച്ചു. ഈ സമരത്തില്‍നിന്നാണ് ഏകുഷെ എന്ന രാഷ്ട്രീയസംജ്ഞ രൂപപ്പെട്ടത്. ഏകുഷെ എന്നാല്‍ 21 എന്നര്‍ഥം.
Next Story

RELATED STORIES

Share it