Alappuzha local

മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍ 45

ആലപ്പുഴ: ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും ഇത്തവണ മാതൃകാ പോളിങ് സ്‌റ്റേഷന്‍ ഒരുക്കിയിട്ടുണ്ട്. ഒരോ നിയോജകമണ്ഡലത്തിലും തിരഞ്ഞെടുക്കപ്പെട്ട അഞ്ചു പോളിങ് സ്‌റ്റേഷനുകള്‍ വീതം മാതൃകാ പോളിങ് സ്‌റ്റേഷനുകളാണ്. പോളിങ് സ്‌റ്റേഷനു മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും ലൊക്കേഷന്‍ മാപ്പുമുണ്ടാവും.
സഹായത്തിനായി ഹെല്‍പ് ഡെസ്‌ക്കും ഇരിക്കാനുള്ള പന്തലും സജ്ജമാക്കും. ദാഹമകറ്റാന്‍ കുടിവെള്ളസംവിധാനവും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ബോക്‌സും സ്ഥാപിക്കും. പ്രഥമ ശുശ്രൂക്ഷയ്ക്കായി ഫസ്റ്റ് എയ്ഡ് ബോക്‌സുമുണ്ടാകും. വീല്‍ചെയറിന്റെ സഹായവും സഹായിക്കുന്നതിനായി എന്‍സിസിസ്റ്റുഡന്റ് പോലിസ് കേഡറ്റുമാരുടെയും സേവനവുമുണ്ടാവും.
Next Story

RELATED STORIES

Share it