azchavattam

മാതൃകാനേതാക്കള്‍

മാതൃകാനേതാക്കള്‍
X
hrudaya
രാഷ്ട്രസമ്പത്തുകള്‍ പോക്കറ്റിലാക്കുന്ന
രാഷ്ട്രീയമില്ലാത്ത നേതാവാരോ?'

യൂസഫലി കേച്ചേരിയുടെ'കുറുങ്കവിതകളിലെ വരികളാണിവ. രാഷ്ട്രീയം പണസമ്പാദനത്തിനുള്ള ഒരു കുറുക്കുവഴിയാണിന്ന്. മറുകണ്ടങ്ങള്‍ ചാടുന്നവരുടെ അഭയവും സംരക്ഷണവും ഏറ്റെടുക്കുന്ന ഏര്‍പ്പാടിന്റെ പേരാണിന്ന് ഭരണം. 10 കുട്ടികളെ വളര്‍ത്തുന്നതിന് പകരം മുത്തുപോലുള്ള ഒരു കുഞ്ഞിന് ഞാന്‍ ജന്മം നല്‍കി. അച്ചടക്കം പരിശീലിപ്പിച്ചു എന്ന കാരണത്താല്‍ അവന്‍ ആറാം വയസ്സില്‍ തന്റെ ഗുരുവിനെ പ്രഹരിച്ചു. ഒമ്പതാം വയസ്സില്‍ അവന്‍ തന്റെ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ടു. 14ാം വയസ്സില്‍ അവന്‍ അയല്‍വാസിയില്‍നിന്ന് ആഭരണം തട്ടിപ്പറിച്ചു. 22ാം വയസ്സില്‍ കൊലപാതകത്തിന്റെ പേരില്‍ അവന്‍ ജയിലിലായി. 42ാം വയസ്സില്‍ അവന്‍ മുഖ്യമന്ത്രിയായി.'ഇത് തീര്‍ച്ചയായും ഇന്ന് ഒരു ഫലിതമല്ല. ഭരണകൂടങ്ങളില്‍നിന്ന് രാഷ്ട്രീയവും ഭരണകര്‍ത്താക്കളില്‍നിന്നു സംസ്‌കാരവും ചോര്‍ന്നു പോയിരിക്കുന്നു. കൂറുമാറ്റവും ചാക്കിട്ട്പിടിത്തവും പണാധിഷ്ഠിതരാഷ്ട്രീയത്തില്‍ നാണവും നെറിയും കെട്ട ഏര്‍പ്പാടുകളല്ല.

blurb-hrud ഇതിനൊരു പരിഹാരം രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയല്ല. രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നു പറയുമ്പോള്‍ വാസ്തവത്തില്‍ വഴിതെറ്റിയ രാഷ്ട്രീയത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തിന്റെ തെറ്റായ വാഴ്ചയെയും കീഴ്‌വഴക്കങ്ങളെയും തുടരാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയം സ്വയം ഒരു തിന്മയല്ല. രാഷ്ട്രീയത്തില്‍നിന്നു സംസ്‌കാരം ചോര്‍ന്നുപോവാതിരിക്കണമെങ്കില്‍ സംസ്‌കാരസമ്പന്നര്‍ രാഷ്ട്രീയത്തെ നയിക്കണം. നമ്മുടെ കണ്‍മുമ്പില്‍ തന്നെ രാഷ്ട്രീയക്കാരായ എത്രയോ പേര്‍ നിഷ്‌കളങ്കമായ ജീവിതം നയിക്കുന്നു. രാഷ്ട്രീയത്തില്‍ ഇടപെട്ട കഴിഞ്ഞ തലമുറകളിലെ നിരവധി പേരുണ്ട് നമുക്ക് മാതൃകയാക്കാന്‍. ചില ഉദാഹരണങ്ങള്‍ ഇതാ.
ഇന്നിപ്പോള്‍ പ്രധാനമന്ത്രിമാര്‍ പറയുന്നിടത്ത് ഒപ്പിടുന്ന പണിയാണല്ലോ പ്രസിഡന്റുമാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ ഒരു അനുഭവം പറയാം. വി ആര്‍ കൃഷ്ണയ്യര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചപ്പോള്‍ നിഖില്‍ ചക്രവര്‍ത്തി പ്രചാരണത്തിനായി കേരളത്തില്‍ വന്നു. അദ്ദേഹം അന്നത്തെ പ്രസിഡന്റായിരുന്ന ഡോ. എസ് രാധാകൃഷ്ണനെക്കുറിച്ച് പറഞ്ഞതിങ്ങനെ: ''അത്യപൂര്‍വങ്ങളായ ചില മരണ വാറന്റുകളില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു ദൂതന്‍ രാധാകൃഷ്ണനെ സമീപിച്ചു. രാധാകൃഷ്ണന്‍ നെഹ്‌റുവിന്റെ ദൂതന് ഇപ്രകാരം മറുപടി നല്‍കി. അടുത്ത പ്രസിഡന്റ് നിയമിതനാവുന്നതുവരെ കാത്തുനില്‍ക്കുന്നതാവും നല്ലതെന്ന് ദയവായി നെഹ്‌റുവിനോട് പറയുക.'''
മുസ്‌ലിം ലീഗിന്റെ നേതാവായിരുന്ന ഇസ്മാഈല്‍ സാഹിബിനെ കുറിച്ച് പ്രമുഖ ജനാധിപത്യവാദിയും സെക്കുലര്‍ ഡെമോക്രസി'വാരികയുടെ അധിപയും വാജ്‌പേയ്‌ക്കെതിരേ ആദ്യകാലങ്ങളില്‍ മല്‍സരിച്ചിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന സുഭദ്ര ജോഷി പറയുന്നു: ''ഇസ്മാഈലും കൂട്ടരും കോണ്‍ഗ്രസ്സിനെ കീഴടക്കണം. കളങ്കമില്ലാത്ത, കറകളഞ്ഞ നിസ്വാര്‍ഥനായ ഇസ്മാഈലിനെ പോലുള്ളവര്‍ക്കേ കോണ്‍ഗ്രസ്സിനെ രക്ഷിക്കാനാവൂ. ഇസ്മാഈലും കൂട്ടരും കോണ്‍ഗ്രസ്സിനെ പിടിച്ചടക്കി കൊടുക്കുന്നവര്‍'ആയിത്തീരണം. കോണ്‍ഗ്രസ്സിലുള്ളത്'വാങ്ങുന്നവരാണ്. ഇസ്മാഈലിനോട് ഇന്ത്യയുടെ പ്രസിഡന്റാവാന്‍ പറഞ്ഞാല്‍ അദ്ദേഹം തന്റെ താടി രോമങ്ങളില്‍ കൈ ചലിപ്പിച്ച് തിരിച്ചിങ്ങോട്ട് ചോദിക്കും.''അതുകൊണ്ട് എനിക്ക് എന്റെ സമുദായത്തിനു വേണ്ടി എന്തു ചെയ്യാന്‍ കഴിയും.?' ഇതാണ് ഇസ്മാഈല്‍.''
തമിഴ്‌നാട്ടിലെ സോഷ്യലിസ്റ്റ് നേതാവായ പാ. ജീവാനന്ദത്തെക്കുറിച്ച് ചാരുനിവേദിത ഒരനുഭവം പറയുന്നുണ്ട്: ''കാമരാജ് മുഖ്യമന്ത്രിയായ അവസരത്തില്‍ ജീവാനന്ദത്തിന്റെ ഗ്രാമത്തില്‍ ഒരു സ്‌ക്കൂള്‍ ഉദ്ഘാടനം ചെയ്യാനെത്തി. പരിപാടിയില്‍ ജീവാനന്ദം പങ്കെടുത്തില്ലെന്നു മനസ്സിലാക്കിയ കാമരാജ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കുടിലുപോലെയുള്ള വീടിന്റെ മുറ്റത്ത് ഒരു കയറ്റുകട്ടിലില്‍ കിടക്കുകയായിരുന്നു ജീവാനന്ദം. കാമരാജ് വന്നു വിളിച്ചപ്പോള്‍ ഇപ്പോള്‍ വരാമെന്നു പറഞ്ഞു അകത്തുപോയ ജീവാനന്ദം വളരെ നേരമായിട്ടും പുറത്തുവന്നില്ല. എന്തു പറ്റിയെന്ന് അന്വേഷിച്ച് അകത്തുപോയി നോക്കിയപ്പോള്‍ ജീവാനന്ദം കിണറ്റുകരയില്‍ തന്റെ വേഷ്ടി അലക്കി ഉണക്കാനിട്ടു തോര്‍ത്തുമുണ്ടുടുത്ത് നില്‍ക്കുന്നതാണ് കണ്ടത്. ചെന്നൈയില്‍ തിരിച്ചെത്തിയ കാമരാജ് ഒരു ഡസന്‍ ഖദര്‍വേഷ്ടിയും ഖദര്‍ ഷര്‍ട്ടും ജീവാനന്ദത്തിന് കൊടുത്തയച്ചപ്പോള്‍ അദ്ദേഹം അത് സ്വീകരിക്കാന്‍ വിസമ്മതിച്ചു.''
Next Story

RELATED STORIES

Share it