ernakulam local

മാതാവിനും സഹോദരിക്കും പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും സംഘടനകളും

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിക്കും സഹോദരിക്കും പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും സംഘടനകളും.
പെരുമ്പാവൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി വി കെ ഷൗക്കത്തലി, യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, മുസലിം ലീഗ് ജില്ലാ പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജന. സെക്രട്ടറി ബാബു ജോസഫ്, കെപിസിസി സെക്രട്ടറി ടി എം സക്കീര്‍ ഹുസൈന്‍, എസ്ഡിപിഐ സംസ്ഥാന ജന. സെക്രട്ടറി എം കെ മനോജ് കുമാര്‍, എന്‍ഡബ്ല്യുഎഫ് സംസ്ഥാന സമിതിയംഗം റഹീമ അലി, ജില്ലാ പ്രസിഡന്റ് റമീന ജബ്ബാര്‍, സെക്രട്ടറി റസീന സമദ്, ജോ. സെക്രട്ടറി പി എം തസ്‌ലീം, പെരുമ്പാവൂര്‍ ഏരിയ സെക്രട്ടറി സുനിത അലി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഇര്‍ഷാന ഷനോജ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ, സാമൂഹിക പ്രവര്‍ത്തക സാറ ജോസഫ്, ഐജി മഹിപാല്‍ യാദവ്, എഡിജിപി പത്മകുമാര്‍, റൂറല്‍ എസ്പി യതീഷ് ചന്ദ്ര, ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, എഡിഎം ലതിക എന്നിവര്‍ ഇരുവരെയും സന്ദര്‍ശിച്ചു.
നിരാലംബയായ ജിഷയുടെ വൃദ്ധ മാതാവിനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതായും നേതാക്കള്‍ പറഞ്ഞു. ജിഷയുടെ കൊലപാതകത്തില്‍ പെരുമ്പാവൂരിലെ അഭിഭാഷകര്‍ കരിദിനം ആചരിച്ചു.
അഭിഭാഷകര്‍ ഇരിങ്ങോളിലുള്ള ജിഷയുടെ വീട് സന്ദര്‍ശിക്കുകയും പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. കേസിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലിസ് വേണ്ടവിധത്തില്‍ കേസ് കൈകാര്യം ചെയ്യാത്തതാണ് പ്രതിയെ കണ്ടെത്താന്‍ പോലിസിന് കഴിയാത്തതെന്നും പെരുമ്പാവൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എന്‍ അനില്‍കുമാര്‍, സെക്രട്ടറി രമേഷ്ചന്ദ്, എന്‍ എ അലി, ടി എന്‍ അരുണ്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബിജെപിയും പ്രതിഷേധമാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it