മാതാപിതാക്കള്‍ക്ക് എതിരേയുള്ള മര്‍ദ്ദനം തടയാന്‍ ബലം പ്രയോഗിക്കാം: കോടതി

ന്യൂഡല്‍ഹി: മാതാപിതാക്കളെ മര്‍ദ്ദിക്കുന്നതു കാണുന്ന മക്കള്‍ക്ക് ബലം പ്രയോഗിക്കാന്‍ നിയമാനുസൃത അവകാശമുണ്ടെന്ന് സുപ്രിംകോടതി. അയല്‍ക്കാരെ മര്‍ദ്ദിച്ച കേസില്‍ രാജസ്ഥാന്‍കാരായ രണ്ട് സഹോദരന്‍മാരെ വെറുതെ വിട്ടാണ് കോടതിയുടെ ഈ നിരീക്ഷണം. അയല്‍ക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ സഹോദരന്‍മാരുടെ പിതാവ് പിന്നീട് മരിച്ചിരുന്നു.
സഹോദരങ്ങള്‍ക്ക് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ച രണ്ടു വര്‍ഷത്തെ തടവുശിക്ഷ ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവ കീര്‍ത്തി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ഹൈക്കോടതി മനപൂര്‍വമല്ലാത്ത നരഹത്യാശ്രമത്തിനായിരുന്നു ഇവരെ ശിക്ഷിച്ചത്. ഹൈക്കോടതി വിധിക്കെതിരേയാണ് സഹോദരന്‍മാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്‍ കക്ഷികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ പിതാവ് മരിച്ചെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മാതാവിനുള്‍പ്പെടെ പരിക്കേറ്റെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it