Flash News

മാണ്ഡ്യയിലെ ഹിന്ദു-മുസ്‌ലിം വിവാഹം; സംഘപരിവാര ഹര്‍ത്താലില്‍ അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍

മാണ്ഡ്യയിലെ ഹിന്ദു-മുസ്‌ലിം വിവാഹം; സംഘപരിവാര ഹര്‍ത്താലില്‍ അക്രമം; രണ്ടുപേര്‍ അറസ്റ്റില്‍
X
indian-wedding-marriage-

[related]

മാണ്ഡ്യ: നാളെ മാണ്ഡ്യയില്‍ നടക്കാനിരിക്കുന്ന ഹിന്ദു-മുസ്‌ലിം വിവാഹത്തെ എതിര്‍ത്ത് മാണ്ഡ്യയില്‍ ഹിന്ദു സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലില്‍ അങ്ങിങ് അക്രമം.അക്രമം നടത്തിയ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. സംഘപരിവാര പോഷകസംഘടനയായ ദി സ്വാഭിമാനി വോക്കലിംഗ സേനയാണ് ഹര്‍ത്താല്‍ നടത്തുന്നത്. കടകമ്പോളങ്ങള്‍ മിക്കയിടങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം മാണ്ഡ്യ എസ്പി സുധീര്‍ കുമാര്‍ പറഞ്ഞിരുന്നു. വിവാഹം പോലിസ് സുരക്ഷയിലാണ് നടക്കുക. ഇരുവീട്ടുകാര്‍ക്കും നിലവില്‍ പോലിസ് സുരക്ഷയുണ്ട്.  വിവാഹം ലൗ ജിഹാദാണെന്നാരോപിച്ചാണ് ഹര്‍ത്താലും പ്രതിഷേധവും.

എംബിഎ ബിരുദധാരികളായ അഷിത,ഷക്കീല്‍ എന്നിവരുടെ വീട്ടുകാരുടെ സമ്മതത്തോടെയുള്ള വിവാഹത്തിനാണ് സംഘപരിവാര ഭീഷണി.  ലൗ ജിഹാദല്ലെന്നും 12 വര്‍ഷമായി പരിചയമുള്ള വ്യക്തിയെയാണ് താന്‍  വിവാഹം കഴിക്കാന്‍ പോവുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. സ്ഥലത്തെ നാട്ടുകാരും ഇവരുടെ വിവാഹത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. വിവാഹത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംഘപരിവാരത്തിന്റെ ബൈക്ക് റാലി നടന്നിരുന്നു. ഹര്‍ത്താല്‍ ദിവസം ബെംഗലുരു-മൈസൂര്‍ പാതയില്‍ വാഹനതടസ്സം സൃഷ്ടിക്കുമെന്നും സേന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

rss

വിവാഹം മുസ്‌ലിം ആചാരപ്രകാരമാണ് നടക്കുക.വിവാഹം ഹിന്ദു ആചാരപ്രകാരം നടത്തണമെന്നാണ് ഹിന്ദുസംഘടനകളുടെ ആവശ്യം. ഷക്കീല്‍ അഹമ്മദ് ഹിന്ദു ആയി മതംമാറണമെന്നും അഷിത മുസ്‌ലിം ആവരുതെന്നും ആവശ്യപ്പെട്ടാണ് സംഘപരിവാരം പ്രശ്‌നം സൃഷ്ടിക്കുന്നത്. താന്‍ ഹിന്ദു ആഘോഷങ്ങള്‍ ഇതുവരെ ആചരിച്ചിരുന്നുവെന്നും വിവാഹ ശേഷം മുസ്‌ലിം ആഘോഷങ്ങള്‍ ആഘോഷിക്കുമെന്നും അഷിത പറഞ്ഞു. തന്റെ പുതിയ പേര് ഷെയിസ്ത്താ സുല്‍ത്താനാ എന്നായിരിക്കുംമെന്നും അഷിത മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it