Flash News

മാണ്ഡ്യയിലെ മിശ്രവിവാഹം; ഹിന്ദു സംഘടനകളുടെ ഭീഷണിക്കെതിരേ പോലിസ് സുരക്ഷ തുടരും: ഡിവൈഎസ്പി

മാണ്ഡ്യയിലെ മിശ്രവിവാഹം; ഹിന്ദു സംഘടനകളുടെ ഭീഷണിക്കെതിരേ പോലിസ് സുരക്ഷ തുടരും: ഡിവൈഎസ്പി
X
ashitha-shakeel-1

[related]

മാണ്ഡ്യ: 12 വര്‍ഷമായി പ്രണയത്തിലായി ഏപ്രില്‍ 17ന് വിവാഹം നടന്ന മാണ്ഡ്യയിലെ എംബിഎ ബിരുദധാരികളുടെ വീടിന്  പോലിസ് നല്‍കിയ സുരക്ഷ തുടരുമെന്ന് മാണ്ഡ്യ ഡിവൈഎസ്പി ടി ജെ ഉദ്ദേശാ. ഹിന്ദുത്വ സംഘടനകളുടെ കനത്ത ഭീഷണിയും പ്രതിഷേധവും തുടരുന്നതിനാല്‍ ഹിന്ദു യുവതിയായ അഷിതയുടെയും മുസ്‌ലിം യുവാവായ ഷക്കീലിന്റെയും വീടിന് നല്‍കി കൊണ്ടിരിക്കുന്ന പോലിസ് സുരക്ഷ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന് യാതൊരു തരത്തിലുള്ള ഭീഷണിയും ഇല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് വരുന്ന പക്ഷം മാത്രമായിരിക്കും സുരക്ഷ പിന്‍വലിക്കുകയെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ലൗവ് ജിഹാദ് ആണ് നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഹിന്ദു സംഘടനകളുടെ പ്രതിഷേധം.

ഹിന്ദുത്വ സംഘടനകളുടെ കനത്ത എതിര്‍പ്പുകള്‍ തള്ളി ലൗവ് ജിഹാദ് ആരോപണങ്ങളെ കാറ്റില്‍ പറത്തിയാണ് മാണ്ഡ്യയിലെ അഷിതയും ഷക്കീലും വിവാഹിതരായത്. എംബിഎ ബിരുദധാരികളായ ഇരുവരുടെയും വിവാഹം ഇസ്‌ലാം ആചാരപ്രകാരമാണ് ഏപ്രില്‍ 17ന് നടന്നത്.വിവാഹം അടുത്ത ദിവസം മുതല്‍ ഇവിടെ പോലിസിന്റെ സുരക്ഷയുണ്ടായിരുന്നു.   വിവാഹം നടന്ന മൈസൂരിലെ താജ് കണ്‍വെന്‍ഷന്‍  ഹാളിന് പുറത്തും വധുവായ അഷിതയുടെ വീടിന് പുറത്തും കനത്ത പോലിസ് സുരക്ഷയുണ്ടായിരുന്നു. ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും പ്രതിഷേധമായി വധു ഗൃഹത്തിന് പുറത്തുണ്ടായിരുന്നു.

അഷിതയുടെയും ഷക്കീലിന്റെയും വീട്ടുകാര്‍ വര്‍ഷങ്ങളായി അയല്‍വാസികളാണ്.  ഷക്കീല്‍ അഹമ്മദും(29) ഹിന്ദുവായ അഷിതയും(29) സ്‌കൂള്‍ കാലം തൊട്ടെ സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിവാഹത്തിന് ആദ്യമെ വീട്ടുകാര്‍ അനുകൂലമായിരുന്നു. എന്നാല്‍ വിവാഹം തീരുമാനിച്ചത് മുതല്‍  പ്രദേശത്തെ ഹിന്ദുത്വ സംഘടനകള്‍  കനത്ത പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. ലൗവ് ജിഹാദാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ വീട്ടുകാരുടെ സമ്മതവും പോലിസിന്റെ സുരക്ഷയും ഇവരുടെ വിവാഹത്തിന് അനുഗ്രഹമാവുകയായിരുന്നു. ഹിന്ദുത്വ സംഘടനകള്‍ ഏപ്രില്‍ 12 ലൗവ് ജിഹാദെന്ന് ആരോപിച്ച്്  മാണ്ഡ്യയില്‍ ഹര്‍ത്താലാചരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് അഷിത ഇസ്‌ലാം മതം സ്വീകരിക്കുകയും ഷെയ്‌സതാ സുല്‍ത്താന എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തത്. ബജ്‌രംഗ് ദളും വോക്കലിഗ്രാ സേനയുമായിരുന്നു എതിര്‍പ്പുമായി രംഗത്ത് വന്ന ഹിന്ദു സംഘടനകള്‍. ഹിന്ദുത്വ സംഘടനകള്‍ മകളോട് സംസാരിക്കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ വരികയും ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നതായി അഷിതയുടെ പിതാവും ഡോക്ടറുമായി നരേന്ദ്ര ബാബു വ്യക്തമാക്കിയിരുന്നു. മകളുടെ ഇഷ്ടം നടത്തികൊടുക്കുമെന്നും ഇത് ലൗവ് ജിഹാദല്ലെന്നും ഇതില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്നും താന്‍ ഹിന്ദുത്വ സംഘടനാ നേതാക്കന്‍മാരോട് പറഞ്ഞതായി നരേന്ദ്ര ബാബു പറഞ്ഞിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹമെന്ന് ഷക്കീലിന്റെ പിതാവും ബിസിനസുകാരനുമായ മുഖ്താര്‍ അഹമ്മദ് അറിയിച്ചിരുന്നു.

ashitha-shakeel-2
Next Story

RELATED STORIES

Share it