മാണി രാജി സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന്  രാജിവയ്ക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ധനകാര്യമന്ത്രി കെ എം മാണി അറിയിച്ചു. കേരളാ കോണ്‍ഗ്രസിന്റെ സ്റ്റീറിംഗ് കമ്മിറ്റിയുടെ മാരത്തണ്‍ യോഗത്തിന് ശേഷം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സി എഫ് തോമസാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. മാണി രാജിവെക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ മറ്റ് എം എല്‍ എ മാര്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പി ജെ ജോസഫിനെ യോഗം ചുമതലപ്പെടുത്തി.
തോമസ് ഉണ്ണിയാടന്‍ രാജിവെക്കേണ്ടതില്ല എന്നും സ്റ്റീറിംഗ് കമ്മിറ്റി തീരുമാനിച്ചതായി സി എഫ് തോമസ് അറിയിച്ചു.
Next Story

RELATED STORIES

Share it