Flash News

രാജിവയ്ക്കില്ലെന്ന് മാണി; വ്യക്തിപരമായി തനിക്കെതിരേ കോടതിയുടെ പരാമര്‍ശം ഇല്ല

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് താന്‍ രാജിവയ്ക്കില്ലെന്ന് ധനകാര്യമന്ത്രി കെ എം മാണി. രാജിവയ്ക്കില്ലെന്ന തീരുമാനം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും മാണി പറഞ്ഞു.
മനസാക്ഷിയോട് താന്‍ തെറ്റു ചെയ്തിട്ടില്ല. വ്യക്തിപരമായി തനിക്കെതിരേ കോടതിയുടെ പരാമര്‍ശം ഇല്ല. ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജിയുടെ ആവശ്യമില്ല. വിജിലന്‍സ് പരാമര്‍ശങ്ങള്‍ നീക്കികിട്ടുകയാണ് ചെയ്തിരിക്കുന്നതെന്നും മാണി പറഞ്ഞു.
അതിനിടെ കോടതി പരാമര്‍ശത്തിനെതിരേ നിയമോപദേശം തേടുകയാണ് മാണി വിഭാഗം. ഇതിന് സുപ്രിംകോടതിയെ സമീപിക്കാനും മാണിവിഭാഗം തീരുമാനിച്ചിരിക്കുകയാണ്.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താമെന്ന് ഇന്നലെയാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കേസില്‍ ആരോപണവിധേയന്‍ മന്ത്രിപദത്തിലിരിക്കെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് നടത്തുന്ന അന്വേഷണം സത്യസന്ധമായിരിക്കില്ലെന്ന് സാധാരണക്കാര്‍ക്കു തോന്നിയാല്‍ കുറ്റം പറയാനാവില്ലെന്നും ഹൈക്കോടതി സൂചിപ്പിച്ചു.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശങ്ങളും നീക്കണമെന്നു ആവശ്യപ്പെട്ട് വിജിലന്‍സ് എഡിജിപി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മാണി മനസാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കട്ടെയെന്നും കോടതി ചൂണ്ടികാണിച്ചു.
Next Story

RELATED STORIES

Share it