മാണി ഗ്രൂപ്പിന് ഒരു സീറ്റുപോലും അധികം നല്‍കില്ല: തങ്കച്ചന്‍

കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ഒരു സീറ്റും കൂടുതല്‍ നല്‍കില്ലെന്ന് പി പി തങ്കച്ചന്‍. ഏതെങ്കിലും ഒരു കക്ഷിക്കു കൂടുതല്‍ സീറ്റ് നല്‍കിയാല്‍ മറ്റു കക്ഷികളും അവകാശവാദവുമായി രംഗത്തുവരും. കോണ്‍ഗ്രസ് നേതൃത്വം ഇതു വ്യക്തമാക്കിയിട്ടുണ്ട്. മാണി ഗ്രൂപ്പ് ഈ ബുദ്ധിമുട്ട് മനസ്സിലാക്കുമെന്നാണു കരുതുന്നതെന്നും തങ്കച്ചന്‍ പറഞ്ഞു. മാണി ഗ്രൂപ്പിന് നല്‍കിയിരിക്കുന്ന 15 സീറ്റുകളില്‍ വച്ചുമാറല്‍ നടത്തുന്നതില്‍ കുഴപ്പമില്ലെന്നും ചിലപ്പോള്‍ അതു വേണ്ടിവരുമെന്നും തങ്കച്ചന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it