Flash News

മാണി കുറ്റവാളിയെന്ന് വിശ്വസിക്കുന്നില്ല, രാജി ഉന്നത ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്: മുഖ്യമന്ത്രി

തിരുവനന്തപുരം : ധനമന്ത്രി കെ എം മാണി രാജി വെച്ചത് ഉന്നത ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി കുറ്റവാളിയാണെന്ന്  ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ കോഴ കേസ് സംബന്ധിച്ചും കോടതി പരാമര്‍ശങ്ങള്‍ വന്നതല്ലാതെ മാണിയുടെ പേരില്‍ കുറ്റം ആരോപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. താനോ യു.ഡി.എഫോ മാണിയോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും എഐസിസി ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it