മാണിയെ വിശുദ്ധനാക്കാന്‍ ശ്രമമെന്ന് വിഎസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് മാണിയെ വിശുദ്ധനാക്കി വീണ്ടും മന്ത്രിയാക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. രാഷ്ട്രീയ യജമാനന്മാര്‍ക്കു വേണ്ടി വിടുപണി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമിച്ചതുകൊണ്ടാണ് മാണി ബാര്‍ കുറ്റവിമുക്തനാണെന്ന റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞത്. ബാര്‍ കോഴക്കേസില്‍ സുപ്രിംകോടതി വിധി പ്രഖ്യാപിച്ചപ്പോള്‍ പല ബാര്‍ ഉടമകളും പുതിയ തെളിവുകളുമായി രംഗത്തു വരുമെന്ന് വാര്‍ത്ത വന്നതാണ്. ഇതു കണക്കാക്കിയാണ് പുതിയ തെളിവുകളിലേക്ക് പോവാതെ ധൃതി പിടിച്ച്— മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന് വിഎസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it