Flash News

മാണിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കി

മാണിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കി
X
MANIതിരുവനന്തപുരം : ബാര്‍കേസില്‍ മുന്‍മന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്്ട് വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്,
ഫോണ്‍രേഖകളും മൊഴികളും തമ്മില്‍ വൈരുധ്യമുണ്ടെന്നും തുടരന്വേഷണത്തിന് കൂടുതല്‍ തെളിവില്ലെന്നും വിജിലന്‍സ് എസ് പി സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലുണ്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. മാണിക്കെതിരായ കേസില്‍ നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പല പൊരുത്തക്കേടുകളുമുണ്ടെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്.
ശേഖരിച്ച പണവുമായി മാണിയുടെ പാലായിലെ വീട്ടിലെത്തിയെന്ന് ബാറുടമ സജി ഡൊമിനിക്ക് നല്‍കിയ മൊഴി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള തെളിവുകളുമായി പൊരുത്തപ്പെടുന്നില്ല. പാലായില്‍ ഉണ്ടായിരുന്നു എന്നു പറയുന്ന സജിയുടെ മൊബൈല്‍ ആ സമയത്ത് പൊന്‍കുന്നത്തായിരുന്നു എന്നാണ് മൊബൈല്‍ സിഗ്നലുകള്‍ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ പഴവങ്ങാടി ക്ഷേത്രത്തിനു സമീപത്തുവെച്ച് 35 ലക്ഷം കൈമാറിയെന്ന മൊഴിയും ഇതേ രീതിയില്‍ അന്വേഷിച്ചപ്പോള്‍ തെറ്റാണെന്നു തെളിഞ്ഞതായും റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it