മാണിയെ മന:പൂര്‍വ്വം ഒറ്റപ്പെടുത്തി;കോണ്‍ഗ്രസിനെതിരെ കേരളകോണ്‍ഗ്രസ് (എം)
BY midhuna mi.ptk14 Jun 2016 10:52 AM GMT
X
midhuna mi.ptk14 Jun 2016 10:52 AM GMT
കോട്ടയം: തിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളകോണ്‍ഗ്രസ് (എം) രംഗത്ത്. ബറാബാസിനെ രക്ഷിക്കൂ യേശുവിനെ ക്രൂശിക്കൂ എന്ന നിലപാടായിരുന്നു ബാര്‍ കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് കേരളകോണ്‍ഗ്രസ് (എം) കുറ്റപ്പെടുത്തി. കെഎം മാണിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. മാണിയുടെ രാജിയിലേയ്ക്ക് വരെ നയിക്കാന്‍ ഇടയാക്കിയതുപോലുള്ള നിലപാടുകള്‍ ഒരു ഘടകകക്ഷി നേതാക്കളോടും ചെയ്യാന്‍ പാടില്ലാത്തതാണെന്നും പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി വിമര്‍ശിച്ചു.മാണിയെ മന:പൂര്‍വ്വം ഒറ്റപ്പെടുത്തി. കോണ്‍ഗ്രസിനൊപ്പം ഘടകകക്ഷികളെയും ഇല്ലാതാക്കുന്ന സമീപനമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈക്കൊണ്ടതെന്നും യോഗം കുറ്റപ്പെടുത്തി. മെത്രാന് കായല്‍ ഉള്‍പ്പെടെ യുഡിഎഫ് സര്‍ക്കാര്‍ അവസാന നാളുകളിലെടുത്ത പല തീരുമാനങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും യോഗം വിലയിരുത്തി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT