മാണിയുടെ രാജി; പ്രതിഷേധ പ്രകടനം നടത്തി
BY Sumeera SMR10 Nov 2015 4:14 AM GMT
Sumeera SMR10 Nov 2015 4:14 AM GMT
കോട്ടയം: ബാര്‍കോഴ കേസില്‍ കുറ്റാരോപിതനായ മന്ത്രി കെ എം മാണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയില്‍ വ്യാപക പ്രതിഷേധം. മാണിയുടെ വാഹനത്തിനുനേരെ കുറവിലങ്ങാട് കരിങ്കൊടി കാണിച്ചു. പാലായിലും പ്രതിഷേധം കനത്തു. മാണിയുടെ കോലം കത്തിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പാലാ നഗരത്തില്‍ പ്രകടനം നടത്തി.
കോട്ടയം നഗരത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രകടനം നടത്തി. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാണിയുടെ കോലം പഴയ പോലിസ് സ്റ്റേഷന് മൈതാനിക്കു മുന്നില്‍ കത്തിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി സാബു മുരിക്കവേലി, സിപിഎം ഏരിയാ സെക്രട്ടറി എം കെ പ്രഭാകരന്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ജെ വര്‍ഗീസ്, അഡ്വ. കെ അനില്‍കുമാര്‍ സംസാരിച്ചു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT