Flash News

മാണിയുടെ യാത്ര അടൂരില്‍ ഡി വൈ.എഫ്.ഐ തടഞ്ഞു

അടൂര്‍ : രാജിവച്ച കെ.എം മാണിയുടെ പാലായിലേക്കുള്ള യാത്ര ഡി വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടൂരില്‍ തടഞ്ഞു. പ്രവര്‍ത്തകരും അനുഭാവികളുമായി പട്ടത്തെ ഔദ്യോഗിക വസതിയില്‍ നിന്നും തട്ടകമായ പാലായിലേക്കുള്ള യാത്രയാണ് ഡി വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനവ്യൂഹം തടഞ്ഞ പ്രവര്‍ത്തകര്‍ മാണിയുടെ കാറില്‍ കരിങ്കൊടി കെട്ടി. ഇതോടെ കേരളാ കോണ്‍ഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ച ശേഷമാണ് മാണിക്ക്് യാത്ര തുടരാനായത്.
പട്ടത്തിനും പാലായ്ക്കുമിടയില്‍ പതിനൊന്നിടത്ത് മാണിയ്ക്ക് സ്വീകരണം നല്‍കുന്നുണ്ട്്. വൈകീട്ടോടെ പാലായിലെത്തുന്ന മാണി അവിടെ സംഘടിപ്പിച്ചിട്ടുള്ള സ്വീകരണയോഗത്തില്‍ തനിക്കെതിരായ ഗൂഡാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് വെളിപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്്്. മാണിയെ പിജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ ചേര്‍ന്നാണ് പാലായില്‍ സ്വീകരിക്കുക.
Next Story

RELATED STORIES

Share it