മാണിയും ബാബുവുംരാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം/പാമ്പാടി(കോട്ടയം): കെ എം മാണിയും കെ ബാബുവും രാജിവയ്‌ക്കേണ്ട ഒരു കാര്യവുമില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോടതിവിധി എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. തിരക്കായതിനാല്‍ ബാബുവിന്റെ രാജിക്കത്തില്‍ തീരുമാനമെടുത്തിട്ടില്ല. എല്ലാവരുമായും സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബാബുവുമായി സംസാരിച്ചപ്പോള്‍ തീരുമാനത്തില്‍ നിന്നു പിന്മാറില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. കോടതിയുടെ വിധിപ്രസ്താവത്തില്‍ ബാബുവിനെ കുറ്റപ്പെടുത്തുന്ന ഒന്നുമില്ല. മാണിയുടെ രാജിക്കത്ത് വേഗത്തില്‍ ഗവര്‍ണര്‍ക്ക് കൈമാറിയല്ലോ എന്ന ചോദ്യത്തിന് എല്ലാവരുമായി സംസാരിക്കാന്‍ അവസരം കിട്ടിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതെ സമയം സരിത എസ് നായര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാര്‍ ഉടമകളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു. ആരൊക്കെ വന്നാലും സര്‍ക്കാര്‍ മുന്നോട്ടുപോവും. ജനങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ട്. വി എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് പാമ്പാടിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാദങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിനോട് അസഹിഷ്ണുതയുള്ളവരാണ്. സരിതയ്ക്കും ബിജുവിനും ഒത്താശ ചെയ്യുന്നത് ഇടതുപക്ഷമാണ്. പത്തുദിവസം മുമ്പ് വരെ തന്നെ പിതൃതുല്യനാണെന്നാണ് സരിത പറഞ്ഞുനടന്നത്. പത്തുദിവസം കഴിഞ്ഞ് ഇത്തരത്തില്‍ പറയുന്നവരെ എന്താണ് വിശേഷിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Next Story

RELATED STORIES

Share it