മാണിക്കെതിരായ ഉത്തരവ്: ഹരജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം

കൊച്ചി: കെ എം മാണിക്കെതിരേ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിവ്യൂ ഹരജി പരിഗണിക്കുന്ന ഹൈക്കോടതി ബെഞ്ചില്‍ മാറ്റം. മാണി കുറ്റക്കാരനല്ലെന്നു പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജസ്റ്റിസ് ബി സുധീന്ദ്രകുമാറിന്റെ ബെഞ്ചില്‍ നിന്നു ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ബെഞ്ചിലേക്കാണ് ഹരജി മാറ്റിയത്.
സിബിഐ അന്വേഷണമാണ് ഉചിതമെന്നും കേസുമായി ബന്ധപ്പെട്ട് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നവര്‍ സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ച് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ ഹരജി ഇന്നു പരിഗണിക്കാന്‍ മാറ്റിയിരുന്നു. എന്നാല്‍, ജസ്റ്റിസിന്റെ അറിവില്ലാതെ ഹൈക്കോടതി രജിസ്ട്രി ഇടപെട്ടാണ് ഹരജി മറ്റൊരു ബെഞ്ചിലേക്കു മാറ്റിയതെന്നറിയുന്നു. സമാന ഹരജികള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്കു മാറ്റുന്നുവെന്ന വിശദീകരണമാണ് നല്‍കുന്നത്.
കണ്ണൂരില്‍ ഇന്ന് നടക്കുന്ന
Next Story

RELATED STORIES

Share it